ADVERTISEMENT

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി തന്റെ ഇളയ മകൾക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ്. വീട്ടിലേക്ക് തിരികെയെത്തുന്ന അഫ്രീദിയെ സ്വീകരിക്കാനായി ഓടിയെത്തുന്ന മകളുടെ ഈ ക്യൂട്ട് വിഡിയോ നിമിഷ നേരംകൊണ്ട് ആരാധകരും ഏറ്റെടുത്തു. അഫ്രീദിയും ഇളയ മകൾ അർവയുമാണ് വി‍ഡിയോ യിലുള്ളത്. ‘പെൺമക്കൾ ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ്. മടങ്ങിയെത്തുന്നതിനേക്കാൾ മികച്ച അനുഭവമില്ല.’ വിഡിയോ പങ്കിട്ടുകൊണ്ട് ഷാഹിദ് അഫ്രീദി കുറിച്ചു. 23 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ അഫ്രീദിയും ഇളയ മകൾ അർവയും പരസ്പരം ആലിംഗനം ചെയ്യാനായി ഓടിയടുക്കുന്നത് കാണാം.

 

അഫ്രീദിക്ക് അഖ്‌സ, അൻഷ, അജ്‌വ, അസ്മാര, അർവ എന്നീ അഞ്ച് പെൺമക്കളാണുള്ളത്. അഞ്ചാമതും പെൺകുഞ്ഞിന്റെ പിതാവായതിൽ സന്തോഷം പ്രകടിപ്പിച്ച്  അഫ്രീദി തന്റെ സമൂഹമാധ്യമ പേജിൽ കുറിച്ചത് ഇങ്ങനെയായിരുന്നു .‘ദൈവം എന്നോടു കരുണയുള്ളവനാണ്. എല്ലായിപ്പോഴും അനുഗ്രഹമുള്ളവനുമാണ്. 4 സുന്ദരികളായ പെൺമക്കളെ ദൈവം എനിക്കു നൽകി. ഇപ്പോൾ ഇതാ അഞ്ചാമത് ഒരുവളെയും.‍ സന്തോഷം’  അഞ്ചാമത്തെ മകൾക്കായി ‘A’യിൽ തുടങ്ങുന്ന പേര് നിർദേശിക്കാനും താരം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 

 

നിരവധിപ്പേരാണ് ഈ മനോഹരമായ വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ‘പെൺമക്കൾ ദൈവത്തിന്റെ ദാനമാണ്... അവർ നമ്മുടെ ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ ഒരു പുതിയ ലോകം സൃഷ്‌ടിക്കുന്നു, ലോകത്തിലെ എല്ലാ മകളും സന്തോഷിക്കട്ടെ.’, ‘നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ മുൻപിൽ വളരുന്നതിന് സാക്ഷ്യം വഹിക്കുന്നത് ഒരു അനുഗ്രഹമാണ്’, ‘ മില്യൺ ഡോളർ വിലമതിക്കുന്ന ഈ വിഡിയോയിലെ തന്റെ മാലാഖയോടുള്ള ഈ പിതാവിന്റെ സ്നേഹം’, ഒരു പിതാവിന് തന്റെ പ്രിയപ്പെട്ട പെൺമക്കളോടുള്ള സ്നേഹം പോലെ മറ്റൊന്നില്ല,’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 20 വർഷത്തോളം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാഗമായിരുന്ന അഫ്രീദി 27 ടെസ്റ്റുകളിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 398 രാജ്യാന്തര ഏകദിന മത്സരങ്ങളിലും 99 ട്വന്റി20 മത്സരങ്ങളിലും കളിച്ചു

 

English Summary : Shahid Afridi post reunion video with his daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com