സാധാരണ കുട്ടിയിൽ നിന്ന് ലോകം അറിയുന്ന 'ഹെലൻ കെല്ലർ' ലേക്കുള്ള വളർച്ച; മാതൃകയാക്കാം ഈ കഥ!

inspirational-story-of-helen-keller-and-anne-sullivan
ഹെലൻ കെല്ലറും ആനി സള്ളിവനും
SHARE

അധ്യാപനത്തിന്റെയും രക്ഷാകർതൃത്തത്തിന്റെയും സ്വാധീനവും മഹത്വവും വ്യക്തമാക്കുന്ന പലരുടെയും കഥകൾ കേട്ടിരിക്കും. അക്കൂട്ടത്തിലെ അതീവ ഹൃദവും പ്രചോദനാത്മകവുമായ ഒന്നാണ് ഹെലൻ കെല്ലറിന്റെയും ആനി സള്ളിവന്റെയും. കാഴ്ചയും കേൾവിയും ഇല്ലാത്ത ഹെലൻ എന്നെ കൊച്ചു പെൺകുട്ടിയിൽ നിന്ന് ലോകത്തിന് പ്രചോദനം പകർന്ന വ്യക്തിത്വമായ ഹെലൻ കെല്ലറിലേക്കുള്ള വളർച്ചയിൽ ആനി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. ആനി ഇല്ലായിരുന്നെങ്കിൽ ഞാനിങ്ങനെ ആകുമായിരുന്നില്ല എന്ന് ഹെലൻ പല വേദികളിൽ പറഞ്ഞു. പലപ്പോളായി എഴുതി.

ഹെലന് ഹോം ട്യൂട്ടറായി എത്തിയതായിരുന്നു ആനി. എന്നാൽ പ്രതിസന്ധികളോട് പൊരുതി ജയിക്കാൻ ആനി അവളെ പഠിപ്പിച്ചു. അതത്ര എളുപ്പമായിരുന്നില്ല. വൈകല്യങ്ങൾ സൃഷ്ടിച്ച് അരക്ഷിതാവസ്ഥ ഹെലനിൽ അക്രമവാസന ഉണ്ടാക്കിയിരുന്നു. അവൾ ആനിയോടും മോശമായി പെരുമാറിയിരുന്നു. നിസഹകരണം കാണിച്ചിരുന്നു. എന്നാൽ അതൊന്നും ആനിയെ പിന്തിരിപ്പിച്ചില്ല. തോറ്റു മടങ്ങാൻ ആനി തയാറായില്ല. ക്ഷമയോട് ഹെലന് അവർ പഠിപ്പിച്ചു. സ്നേഹിച്ചു, അവളെ മനസ്സിലാക്കി. ഉൾകണ്ണു കൊണ്ട് ലോകത്തെ കാണാൻ പഠിപ്പിച്ചു. അതിന്റെ കഷ്ടപ്പാടിന്റെ ഫലമായിരുന്നു ഹെലൻ കെല്ലർ എന്ന മഹതി.

ആനി സള്ളിവൻ നിരവധി പാഠങ്ങൾ മാതാപിതാക്കൾക്കും അധ്യാപകർക്കും പകർന്നു നൽകുന്നുണ്ട്. കാഴ്ചയും കേൾവിയുമല്ലാത്ത ഈ കുട്ടിയെ എന്തു പഠിപ്പിക്കാനാണ് എന്ന് ചിന്തിച്ച് ഹെലനെ ഉപേക്ഷിച്ച് പോകാൻ ആനി ഒരിക്കലും തയാറായില്ല. അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുകയും അഭിരുചികളെ വളർത്തുകയും ചെയ്തു. ഹെലന്റെ അസാധാരണ ബുദ്ധിശക്തി തിരിച്ചറിഞ്ഞ് അറിവ് പകർന്നു നൽകി. ഒരോ കുട്ടികളും വ്യത്യസ്ത സ്വഭാവവും കഴിവും ഉള്ളവരായിരിക്കും. മക്കളിൽ തന്നെ ഒരാൾ കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കുകയും കൂടുതൽ മാർക് നേടുകയും ചെയ്യുന്ന ആളാവാം. അങ്ങനെ അല്ലാത്ത കുട്ടിയെ അതിന്റെ പേരിൽ തള്ളിക്കളയുകയോ പരിഹസിക്കുകയോ ചെയ്യുന്ന മാതാപിതാക്കൾ ഇപ്പോഴും ചുറ്റിലുമുണ്ട്. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ വിദ്യാർത്ഥിയെ മറ്റുള്ളവരുടെ മുമ്പിൽ വച്ച് പരിഹസിക്കുന്ന അധ്യാപകർ അവരോട് ചെയ്യുന്നതും വലിയ ക്രൂരതയാണ്. അത്തരം പരിഹാസങ്ങൾ കൊണ്ട് കുട്ടികളെ നന്നാക്കാം എന്നാണ് പലരുടെയും ധാരണ. അത്തരം പരിഹാസങ്ങൾ സൃഷ്ടിക്കുന്ന മുറിവുകൾ ഒരുപക്ഷേ ഒരുപാട് കാലം അവരുടെ മനസ്സിനെ നീറ്റും. ഒരുപക്ഷേ ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത അത്രയും കഠിനമായ അവസ്ഥയിലേക്ക് തള്ളിയിടും. 

ഹെലനെ അറിയുക എന്നതായിരുന്നു ആനി ആദ്യം ചെയ്തത്. കേൾവിക്കും കാഴ്ചയ്ക്കും ബുദ്ധിമുട്ടുണ്ട്. പക്ഷേ അവളുടെ ബുദ്ധിശക്തിയും സർ​ഗാത്മകതയുമെല്ലാം അസാധാരണമാണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പഠിപ്പിച്ചു. ഇതുപോലെ മക്കളെ മാതാപിതാക്കളും വിദ്യാർഥികളെ അധ്യാപകരും മനസ്സിലാക്കണം. അല്ലാതെ വികൃതിയെന്നോ പഠിക്കാൻ ബുദ്ധിയില്ലെന്നോ പറഞ്ഞ് എഴുതി തള്ളുമ്പോൾ ഇരുളിൽ ആയിപ്പോവുക അസാധാരണമായ ഒരു പ്രതിഭ ആകാം. 

English Summary : Inspirational story of Helen Keller and Anne Sullivan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS