ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കുക, അനാവശ്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക

temper-tantrums-related-parenting-tips-by-dr-saumya-sarin
Representative image. Photo Credits: antoniodiaz/ Shutterstock.com
SHARE

പതിനെട്ട് വയസ്സ് തികയും മുമ്പ് ബൈക്ക് വേണമെന്ന് ആവശ്യപ്പെടുന്ന മക്കൾ ഇന്നൊരു പതിവ് കാഴ്ചയായി മാറുകയാണ്. മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയോ, പ്രായമോ പക്വതയോ ഒന്നും വിഷമയല്ല. തനിക്ക് ആ​ഗ്രഹിക്കുന്നത് കിട്ടണമെന്ന വാശി. സാമൂഹിക അന്തരീക്ഷത്തിന്റെയും സമൂഹമാധ്യമങ്ങളുടെയുമൊക്കെ സ്വാധീനം ഇതിന് പിന്നിലുണ്ട്. എന്നാൽ അതുമാത്രമല്ല ചെറുപ്പത്തിൽ മാതാപിതാക്കൾ വരുത്തുന്ന ചില തെറ്റുകളും ഇതിനു കാരണമാകുന്നുണ്ട്.

ചോദിക്കുന്നതെന്തും വാങ്ങി നൽകി മക്കളെ വളർത്തുന്ന മാതാപിതാക്കളുണ്ട്. അവർ ആവശ്യപ്പെടുന്ന കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിങ്ങനെയെന്തും വാങ്ങി കൊടുക്കും. അവരുടെ ആവശ്യങ്ങൾക്കെല്ലാം വഴങ്ങും. മക്കൾ ആവശ്യപ്പെടുന്ന സാധനങ്ങൽ വാങ്ങി നൽകുന്നതു തെറ്റല്ല. എന്നാൽ താൻ ആവശ്യപ്പെടുന്നത് എന്തു തന്നെയായാലും കിട്ടുമെന്ന ധാരണയും പണത്തിന്റെ മൂല്യം തിരിച്ചറിയാതെ വളരാനുള്ള സാഹചര്യത്തിലേക്കാണ് പല കുട്ടികളും ഇതിലൂടെ എത്തുന്നത്. പലതരം ആവശ്യങ്ങളുണ്ടെന്നും ചിലതെല്ലാം അനാവശ്യങ്ങളാണെന്നും അവർ മനസ്സിലാക്കാതെ പോകും. 

വളരുന്തോറും അവരുടെ ആവശ്യങ്ങൾ വലുതാകും. ഇവിടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. അനായാസം കിട്ടിയ കളിപ്പാട്ടമായേ അവർക്ക് ബൈക്കും കാറും ഇലക്ട്രോണിക് ഉപകണങ്ങളുമെല്ലാം തോന്നൂ. കിട്ടിയില്ലെങ്കിൽ വാശിയാകും. ഭീഷണിയും പിന്നെ ആത്മഹത്യാശ്രമങ്ങൾ വരെ ഇന്ന് ഉണ്ടാകുന്നു. അവർക്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമായാണ്. എന്നാൽ അനാവശ്യം എന്താണെന്ന് മനസ്സിലാക്കിച്ച് അവരെ വളർത്തേണ്ടതുണ്ട്. 

സ്വയം പര്യാപ്തരായി സ്വന്തം ആ​ഗ്രഹങ്ങൾ യാഥാർത്ഥമാക്കണമെന്ന് ബോധ്യം അവർക്കു നൽകണം. പക്വതയോടെ കാര്യങ്ങളെ സമീപിക്കാനും ബാഹ്യലോകത്തിന്റെ വർണപകിട്ടിൽ മയങ്ങി പോകാതെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ ഉൾകൊള്ളാൻ ശീലിപ്പിക്കണം. അതിന് മാതാപിതാക്കളുടെ നിരന്തരമായ ശ്രമങ്ങളും ശ്രദ്ധയും ആവശ്യമാണ്.

Contentt Summary : How to handle tantrum in child

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}