ADVERTISEMENT

ആരാണ് നല്ല മാതാപിതാക്കൾ ? എങ്ങനെ നല്ല മാതാപിതാക്കളാകാം? എന്തെല്ലാം ഗുണങ്ങളാണ് ഒരു പേരന്റിന് വേണ്ടത്? ഇത്തരം ചോദ്യങ്ങൽ എപ്പോളെങ്കിലും നിങ്ങളുടെ മനസ്സിൽ രൂപപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതിന് സഹായിക്കാവുന്ന ചില ഉത്തരങ്ങളിതാ. നല്ല മാതാപിതാക്കളാകാൻ എന്തു ചെയ്യണമെന്ന് മനസ്സിലാക്കാൻ ഇതു സഹായിക്കും.

 

∙മക്കൾക്ക് മാതൃകയാവാം

മക്കൾക്ക് മാതൃകയായി അടുത്ത വീട്ടിലെയോ, നാട്ടിലെയോ, ചരിത്രത്തിലെയോ ആരെയും കാണിച്ചു കൊടുക്കേണ്ടതില്ല. അവരുടെ ഉത്തമ മാതൃക നിങ്ങൾ ആയിരിക്കണം. നിങ്ങൾ ഇങ്ങനെ ആകണമെന്നു മക്കളോട് പറയുകയല്ല, മറിച്ച് എങ്ങനെയാകണമെന്ന് അവർ നിങ്ങളെ കണ്ടുപഠിക്കട്ടെ.

 

∙സ്നേഹം പ്രകടിപ്പിക്കാം

‘മനസ്സിൽ സ്നേഹമുണ്ട്. പക്ഷേ പ്രകടിപ്പിക്കാത്തതാണ്’ ചില മാതാപിതാക്കൾ, പ്രത്യേകിച്ച് അച്ഛന്മാരെക്കുറിച്ച് കേട്ടിരുന്ന ഒരു പ്രയോ​ഗമാണിത്. ഒരു ന്യായീകരണമായി ഇത് ഉപയോഗിച്ചു വരുന്നു. എന്നാൽ അത്ര സ്നേഹമുണ്ടെങ്കിലും അതു പ്രകടിപ്പിക്കുന്നില്ലെങ്കിൽ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. സ്നേഹം അനുഭവിക്കാനുള്ളതാണ്. പ്രത്യേകിച്ചും മക്കൾക്ക് അതു അത്യാവശ്യവുമാണ്.

 

∙ ദയയോടെ പെരുമാറാം

തെറ്റുകൾക്ക് കഠിനമായ ശിക്ഷകൾ നൽകി മക്കളെ തിരുത്താൻ ശ്രമിക്കുന്ന മാതാപിതാക്കൾ ഇന്നുമുണ്ട്. എന്റെ അച്ഛന്മമ്മാർ ഇങ്ങനെ ചെയ്തതു കൊണ്ടാണ് എന്ന ന്യായീകരണമാവും ഇതിന് ഉപയോഗിക്കുക. എന്നാൽ ഇത്തരം ശിക്ഷാരീതികൾക്ക് നിരവധി പരിണിത ഫലങ്ങളുണ്ട്. മാത്രമല്ല ആധുനിക സമൂഹത്തിൽ ഇത്തരം ശിക്ഷാരീതികൾ കുറ്റമായാണ് കാണുന്നത്. ഏതൊരു സാഹചര്യത്തിലും ദയവോടെ മക്കളോട് പെരുമാറാം, കരുണയ്ക്ക് പേരന്റിങ്ങിൽ വലിയ പ്രാധാന്യമുണ്ട്.

 

∙ സുരക്ഷിതത്വം നൽകാം

മക്കൾക്ക് ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണം മാതാപിതാക്കൾ. ഏതൊരു അവസ്ഥയിലും അവർക്ക് ആശ്വാസവും ധൈര്യവും നൽകാൻ നല്ല മാതാപിതാക്കൾക്ക് സാധിക്കും. 

 

∙ അംഗീകരിക്കാം

കൊച്ചു കുട്ടികളല്ലേ അവർ പറയുന്നതൊന്നും കാര്യമാക്കണ്ടയെന്ന രീതി മാതാപിതാക്കളിൽ നിന്നുണ്ടാകരുത്. അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നൽ മാനസികമായി അവരെ തളർത്തും. മാതാപിതാക്കളിൽ നിന്നും അകലുന്നതിലേക്ക് വരെ നയിക്കാം. അതുകൊണ്ട് എത്ര ചെറിയ കാര്യവുമാകട്ടെ, അവരെ അംഗീകരിക്കൂ.

 

∙ സംസാരിക്കാം

മക്കളോട് സംസാരിക്കാൻ സമയം കണ്ടെത്തുക. മനസ്സ് തുറന്നു സംസാരിക്കാൻ അവർക്ക് അവസരം നൽകണം. ബന്ധത്തിലെ വിശ്വാസം ശക്തമാക്കാനും ആരോ​ഗ്യപരമായി വികസിക്കാനും അത് സഹായിക്കും. 

 

Content Summary : How to be good parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com