ഇത്തരം നെഗറ്റീവ് കമന്റുകൾ അരുതേ: അവർ ശക്തരും ചിന്താശേഷിയുള്ളവരുമായി വളരട്ടെ

how-do-negative-comments-affect-childs-behavior
Representative image. Photo Credits: Veja/ Shutterstock.com
SHARE

ഹോ, നിന്റെ രണ്ടാമത്തെ കുട്ടി കുറച്ച് കറുത്തിട്ടാണല്ലോ, നമ്മുടെ കുടുംബത്തിൽ ആർക്കും ഇത്ര നിറം കുറവില്ല. വല്ല ബന്ധു വീടുകളിൽ ചടങ്ങിന് പോകുമ്പോൾ കുശലം പറയുന്ന കൂട്ടത്തിൽ ഇത്തരം കമന്റുകൾ ഉയരാറുണ്ട്. നിറത്തിനു പകരം ശരീരപ്രകൃതി, പല്ലിന്റെ ആകൃതി എന്നിങ്ങനെ എന്തും ഇത്തരം കമന്റിൽ സ്ഥാനം പിടിക്കാം. പലപ്പോഴും കുട്ടികളുടെ മുമ്പിൽ വച്ചായിരിക്കും ഇത്. വളരെ നിസാരമായ, നിർദോഷമായ ഒരഭിപ്രായമായി ഇത് കാണാനാകും അവിടെ കൂടിയിരിക്കുന്നവർ ശ്രദ്ധിക്കുക. എന്നാൽ ഇത് ആ കുഞ്ഞിന് അങ്ങനെ ഒന്നാണോ? അല്ല. വളരെ നെഗറ്റീവ് ആയ ഒരു കമന്റും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകളും ആ കുഞ്ഞു മനസ്സിൽ മുറിവുകൾ ഏൽപ്പിക്കും. 

ആ കുശലത്തിന് ചിരിയോ, അല്ലെങ്കിൽ നിശബ്ദതയോ ആകും മാതാപിതാക്കളുടെ മറുപടി. അല്ലെങ്കിൽ ബന്ധത്തിൽ ഇത്തരം രൂപഘടന ഉള്ള ആരുടെയെങ്കിലും ഉദാഹരണം നൽകും. മക്കൾക്ക് വിഷമമായി എന്നു തോന്നിയാൽ ഓ പ്രായമായവരല്ലേ, അതൊന്നും കാര്യമാക്കണ്ട എന്നു മടക്ക യാത്രയിൽ മറുപടി നൽകും. പക്ഷേ മുറിവേറ്റ ഹൃദയത്തെ തണുപ്പിക്കാൻ ഇതൊന്നും മതിയാവില്ല. മാത്രമല്ല, ചിലപ്പോൾ ജീവിതത്തിൽ ഇനി പലപ്പോഴായി ഇത്തരം കമന്റുകൾ അവർ നേരിടേണ്ടി വന്നേക്കാം. അപ്പോഴെല്ലാം അവരുടെ മനസ്സിനേറ്റ് മുറിവ് നീറും. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്നതിലേക്കും നൈരാശ്യത്തിലേക്കും വിഷാദത്തിലേക്കും കൂപ്പുകുത്തുന്നതുമുൾപ്പടെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കാം. 

മറ്റുള്ളവരുടെ വായ അടച്ചു കെട്ടാൻ നമുക്കാവില്ല. എന്നാൽ കരുത്തരാക്കി നമ്മുടെ മക്കളെ വളർത്താനാകും. വിജയവും വ്യക്തിത്വവും മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവുമാണ് ജീവിതത്തിൽ മാനദണ്ഡമെന്ന് അവരെ മനസ്സിലാക്കുക. മക്കളുടെ നിറത്തെയോ, ശരീരപ്രകൃതിയെയോ കുറിച്ച് പറയുന്നവരോട് എന്റെ മക്കളിൽ ഏറ്റവും മികച്ചയാൾ ആണെന്നും നല്ല സ്വഭാവമാണെന്നും എന്റെ കുഞ്ഞ് സുന്ദരനാണെന്നും മാതാപിതാക്കൾക്ക് പറയാം. ഇത്തരം താരതമ്യത്തിന് മുതിരുന്നവരുടെ വായ അടപ്പിക്കാം എന്നു മാത്രമല്ല, മക്കൾക്ക് ധൈര്യം നൽകാനുമാകും. 

അവരുടെ ആത്മവിശ്വാസവും ധൈര്യവും വർധിപ്പിക്കാനുതകുന്ന കഥകൾ പറഞ്ഞു കൊടുത്തും പരിമിതികളെ അതീജീവിച്ച് ജയിച്ചവരുടെ ജീവിതം പറഞ്ഞും മക്കളെ ശക്തരാക്കാം. സമൂഹമാധ്യമങ്ങളുടെയും സിനിമ സീരിയലിന്റെയും സാന്നിധ്യം ശക്തമായ ലോകത്ത് ടോക്സിക് ചിന്തകൾ മക്കളിലേക്ക് എത്തുക വളരെ എളുപ്പമാണ്. അവ എത്താതെ നോക്കുക എന്നിതിനേക്കാൾ അവരെ ശക്തരും ചിന്താശേഷിയുള്ളവരുമാക്കുക എന്നതാകണം ഓരോ മാതാപിതാക്കളുടെയും ലക്ഷ്യം.

Content Summary : How do negative comments affect a child's behavior

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA