പസിലുകള്‍ വാങ്ങിച്ചു കൊടുക്കാന്‍ വൈകേണ്ട, തിരിച്ചറിയൂ ഇവ കുഞ്ഞിന് നല്കുന്ന ഗുണങ്ങള്‍

Mail This Article
പസിലുകളുടെ പ്രധാന്യം നിങ്ങളുടെ കുട്ടിക്ക് എത്രമാത്രം ഉപയോഗപ്രദമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ കുട്ടിക്ക് എത്ര വയസ്സുണ്ടെന്നതില്‍ കാര്യമില്ല, അവര്‍ പസിലുകള്‍ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് തിരിച്ചറിയണം. പല കുട്ടികളും വ്യത്യസ്ത തരത്തിലുള്ള പസിലുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു, കാരണം അത് അവരുടെ മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുകയും വിനോദം നല്‍കുകയും ചെയ്യുന്നു - ബുദ്ധിമുട്ടുള്ള എന്തെങ്കിലും പരിഹരിച്ചതിന്റെ സംതൃപ്തിയോടെ.
എന്നാല്‍ വെറുമൊരു വിനോദ ഉപാധി എന്നതിലുപരി, കുട്ടികള്‍ക്ക് പസിലുകളില്‍ നിന്ന് വലിയ നേട്ടങ്ങളും ലഭിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ചയില്‍ പസിലുകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും. പസിലുകള്‍ നിങ്ങളുടെ കുട്ടിയുടെ പ്രശ്നപരിഹാരവും വിമര്‍ശനാത്മക ചിന്താശേഷിയും വികസിപ്പിക്കുന്നു, പിന്നീടുള്ള ജീവിതത്തില്‍ മറ്റ് കഴിവുകളില്‍ വൈദഗ്ദ്ധ്യം നേടുന്നതിന് നിര്‍ണായകമാണ് ഇത്. പാറ്റേണ്‍ തിരിച്ചറിയാനും ബുദ്ധി വളര്‍ച്ചയ്ക്കും കുട്ടികളെ സഹായിക്കാനും പസിലുകള്‍ക്ക് കഴിയും.
ഗൃഹപാഠമോ ആശയക്കുഴപ്പമുണ്ടാക്കുന്ന പാഠ ഭാഗങ്ങളോ പോലുള്ള ബുദ്ധിമുട്ടുകള്‍ ഉപേക്ഷിക്കാതെ അത് പരിഹരിക്കാനുള്ള വഴികളും പസിലുകള്‍ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുന്നു. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്ക് അനുയോജ്യമായ പസിലുകള്‍ കണ്ടെത്തണം. ഇത് മാതാപിതാക്കളുടെ ജോലിയാണ്. നിങ്ങളുടെ കുട്ടിയുടെ പ്രായ നിലവാരത്തെ ആശ്രയിച്ച്, നിങ്ങളുടെ കുട്ടിയുടെ വൈജ്ഞാനിക കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന വ്യത്യസ്ത പസിലുകള്‍ തിരഞ്ഞെടുക്കണം.
ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പസിലുകള്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അത്രയും വാങ്ങി നല്‍കിയാല്‍ മതിയാകും. 10 വയസുള്ള കുട്ടിയുടെ ക്ഷമ ഉണ്ടാവില്ല രണ്ടു വയസുള്ള കുഞ്ഞിന്. അതിനാല്‍ ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ രണ്ടും മൂന്നും പസിലുകളില്‍ നിന്ന് ആരംഭിച്ചാല്‍ മതിയാകും. പസിലുകള്‍ വാങ്ങി നല്‍കുന്നതിന് മുമ്പ് മാതാപിതാക്കള്‍ ഇതിനെ കുറിച്ച് നന്നായൊന്ന് മനസിലാക്കണം. ഇതിനായി നിങ്ങള്‍ക്ക് ആമസോണിനെ ആശ്രയിക്കാം. വ്യത്യസ്ത പ്രായക്കാര്‍ക്ക് നല്‍കേണ്ട പസിലുകള്‍ ആമസോണ്‍ പരിചയപ്പെടുത്തുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമനായ ആമസോണില്‍ ഇപ്പോള്‍ പ്രൈം സെയില്‍ നടക്കുകയാണ്. മികച്ച ഓഫറുകളില്‍ നിങ്ങളുടെ കുട്ടിക്കുള്ള പസിലുകള്‍ സ്വന്തമാക്കാനും കഴിയും. കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും പ്രശ്‌ന പരിഹാര സ്വഭാവ രൂപീകരണത്തിനും പസിലുകള്‍ എത്രമാത്രം നിര്‍ണ്ണായകമാണെന്ന് തിരിച്ചറിയൂ..അനുയോജ്യമായവ കണ്ടെത്തി ഉടന്‍ തന്നെ കുഞ്ഞിന് സമ്മാനിക്കൂ.. ആമസോണ്‍ സെയില്‍ നല്‍കുന്നത് മികച്ച ഓഫറുകളാണ്.
ട്രാന്‍സ് പോര്‍ട്ട് പസിലുകള്‍, ട്രാവല്‍ ടൈം പസിലുകള്‍, മിക്കി മൗസ്& ഫ്രണ്ട്‌സിന്റെ, ആല്‍ഫബെറ്റ് പസിലുകള്‍, സ്‌കില്‍മാറ്റിക് കാര്‍ഡ് ഗെയിമുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍ ലഭിക്കും. 40% മുതല്‍ കിഴിവില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം.