ADVERTISEMENT

കുട്ടികളെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നൂം പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്താനാണ് പല രക്ഷിതാക്കളും ശ്രമിക്കാറ്. തങ്ങൾ അനുഭവിച്ച പ്രശ്നങ്ങൾ കുട്ടികൾക്ക് ഉണ്ടാകരുതെന്ന ചിന്തയാൽ യാതൊരു പ്രശ്നങ്ങളും അറിയിക്കാതെയാകും അവർ കുട്ടികളെ വളർത്തുന്നത്. എന്നാൽ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളിൽ ഇത്തരം കുട്ടികൾ തകർന്നു പോകുന്നതാണ് കണ്ടുവരുന്നത്. കുട്ടികളെ അനുഭവങ്ങളുടെ ധാരാളിത്തത്തിൽ വേണം വളർത്തേണ്ടതെന്ന് ഓർമപ്പെടുത്തുകയാണ് ഡോ. സി.ജെ ജോൺ ഒരു കുറിപ്പിലൂടെ. 

ഡോ. സി ജെ ജോണിന്റെ കുറിപ്പ്,

ഈ ചിത്രത്തിൽ കാണുന്നത് ഇപ്പോൾ വലിയ പ്രചാരത്തിലുള്ള ഇൻഡോർ പ്ലാന്റുകളുടെ ഒരു സാമ്പിൾ. അകത്തളങ്ങളിൽ പച്ചപ്പും വായുവും നൽകുന്ന ഈ ചെടികൾക്ക് വല്ലപ്പോഴും ഇത്തിരി സൂര്യ പ്രകാശവും, ഇത്തിരി വെള്ളവും മതി. ഇത് പോലെ പിള്ളേരെ വളർത്തരുതെന്ന് ഓർമ്മപ്പെടുത്താൻ ഈ പ്ലാന്റുകൾ സഹായകമാകട്ടെ. അനുഭവങ്ങളുടെ ധാരാളിത്തത്തിൽ വേണം അവർ വളരാൻ. നല്ലതും കെട്ടതുമൊക്കെ നേരിടാൻ പ്രാപ്തി ഉണ്ടാക്കിയെടുക്കണം. വെയിൽ അൽപ്പം കൂടിയാലോ, നനവ് വർദ്ധിച്ചാലോ ഈ ചെടികൾ കുഴഞ്ഞു വീഴും പോലെ അവർ വീഴരുത്. 

Content Summary : Dr CJ John's social media post on parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com