കുട്ടി ദുശ്ശാഠ്യക്കാരനാണോ? രക്ഷിതാക്കളേ അവരുടെ ഈ പെരുമാറ്റത്തിന് കാരണം നിങ്ങളാണ്

how-to-cope-with-a-stubborn-child
Representative image. Photo Credits: laflor/ Shutterstock.com
SHARE

മക്കൾക്ക് ദുശ്ശാഠ്യമാണെന്ന് പരാതി പറയുന്ന നിരവധി മാതാപിതാക്കളുണ്ട്. ഇത്തരം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഇവര്‍ കുഴഞ്ഞു പോകാറുണ്ട്. കുട്ടികള്‍ മാതാപിതാക്കളെ ശ്രദ്ധിക്കാത്തതും ഒരു പുതിയ സംഭവമല്ല. വീട്ടില്‍ അവരുടെ ശാഠ്യം കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അതിലും പ്രധാനമായി, പൊതുസ്ഥലങ്ങളില്‍. കുട്ടികള്‍ പലപ്പോഴും പുറത്ത് പോകുമ്പോള്‍ കളിപ്പാട്ടങ്ങളോ ഭക്ഷണസാധനങ്ങളോ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. ഒരു രക്ഷിതാവ് എന്ന നിലയില്‍, നിങ്ങള്‍ അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍, നിങ്ങളുടെ കുട്ടികളില്‍ തെറ്റ് കണ്ടെത്തുന്നതിന് പകരം നിങ്ങള്‍ അവരെ എങ്ങനെ വളര്‍ത്തുന്നുവെന്ന് ചിന്തിക്കേണ്ട സമയമാണിത്. മിക്കപ്പോഴും മാതാപിതാക്കളാണ് ഈ അനാവശ്യ പെരുമാറ്റത്തിന് പിന്നിലെ കാരണം. നിങ്ങളുടെ കുട്ടികളെ അനാവശ്യമായി ശാസിക്കുന്നതിന് പകരം, അവരെ കൈകാര്യം ചെയ്യുന്ന ശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മതിയാകും.

നിങ്ങളുടെ ശാഠ്യമുള്ള കുട്ടിയെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവയൊക്കെയാണ്.

ശരിയും തെറ്റും വേര്‍തിരിക്കാം

നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യ കാര്യങ്ങളിലൊന്ന് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ അവരെ പഠിപ്പിക്കുക എന്നതാണ്. തെറ്റുകള്‍ ചെയ്താല്‍ അവര്‍ ശാസിക്കപ്പെടുമെന്നും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ പ്രശംസിക്കപ്പെടുമെന്ന് പറഞ്ഞു മനസിലാക്കണം. അതേസമയം അനാവശ്യമായി ശകാരിക്കുന്നതിനുപകരം സ്‌നേഹം കൊണ്ട് തെറ്റിന്റേയും ശരിയുടേയും വ്യത്യാസം വിശദീകരിക്കുക.

ഓപ്ഷനുകള്‍ നല്‍കുക

ആവശ്യങ്ങള്‍ നിറവേറ്റപ്പെടാത്തപ്പോള്‍ കുട്ടികള്‍ അത് ഇഷ്ടപ്പെടുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ക്ക് ഓപ്ഷനുകള്‍ നല്‍കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, വിലകൂടിയ കളിപ്പാട്ടത്തിന് അവര്‍ ഡിമാന്റ് ചെയ്യുമ്പോള്‍ വില കുറഞ്ഞ കളിപ്പാട്ടം വാങ്ങി നല്‍കുക. ഈ രീതിയില്‍, അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുമെന്ന് മാത്രമല്ല, നിങ്ങളുടെ ലക്ഷ്യവും നിങ്ങള്‍ക്ക് നിറവേറ്റാം. നിങ്ങളുടെ കുട്ടികളെ നിയന്ത്രണത്തിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗവുമാണിത്.

കോപം അകറ്റി നിര്‍ത്തുക

കുട്ടികളോട് സംസാരിക്കുമ്പോള്‍ ദേഷ്യപ്പെടുക, ആക്രോശിക്കുക എന്നിവ ഒരു പോംവഴിയല്ല. അതവരില്‍ മോശമായ സ്വാധീനം ചെലുത്തുകയും നിങ്ങള്‍ രണ്ടുപേരും തമ്മില്‍ അകലം ഉണ്ടാക്കുകയും ചെയ്‌തേക്കാം, ഇത്  നല്ലതല്ല. അവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നല്ല ഫലം നല്‍കും.

എങ്ങനെ പെരുമാറണമെന്ന് അവരെ പഠിപ്പിക്കുക

നിങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ കുട്ടികള്‍ പെരുമാറാത്തപ്പോള്‍, പ്രശ്‌നം നിയന്ത്രണാതീതമാകും. ഒരു രക്ഷിതാവെന്ന നിലയില്‍, ഇത്തരം സാഹചര്യങ്ങളില്‍ ബഹളമുണ്ടാക്കാതെ ശാന്തമായി ഇരിക്കാന്‍ നിങ്ങള്‍ അവരെ പഠിപ്പിക്കണം.

വിശ്വാസം നേടിയെടുക്കാം

നിങ്ങളുടെ കുട്ടി ഇടയ്ക്കിടെ വഴക്കുണ്ടാക്കുകയും നിങ്ങളുടെ ഉപദേശം കേള്‍ക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അവര്‍ നിങ്ങളെ വിശ്വസിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍, അവരുടെ വിശ്വാസം നേടിയെടുക്കാന്‍ മാതാപിതാക്കള്‍ പ്രവര്‍ത്തിക്കണം.

Content Summary : How to cope with a stubborn child

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS