കുട്ടികളെ എങ്ങനെ ബഹുമാനം പഠിപ്പിക്കാം- മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1309518700
Photo Credit : triloks / istockphoto.com
SHARE

മറ്റുള്ളവരെ ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം എല്ലാ മാതാപിതാക്കളും മര്യാദയുള്ള ഒരു കുട്ടിയെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരോടും തങ്ങളോടും ബഹുമാനം കാണിക്കുന്ന മക്കളെയാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. ബഹുമാനം പഠിപ്പിക്കാന്‍ സമയവും പരിശ്രമവും ആവശ്യമാണ്. ദയവായി (Please), നന്ദി (Thank you)തുടങ്ങിയ മര്യാദയുള്ള വാക്കുകളും പദപ്രയോഗങ്ങളും വേണ്ടിടത്ത് ഉപയോഗിക്കാന്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം. ഇതു ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ഒരു വശം മാത്രമാണ്. അവരുടെ പ്രവൃത്തികളില്‍ മാത്രമല്ല, മറ്റുള്ളവരെ കുട്ടികള്‍ വീക്ഷിക്കുന്ന രീതിയിലും ആദരവ് പ്രകടമാക്കേണ്ടതുണ്ടെന്ന് അവരോട് വിശദീകരിക്കേണ്ടതും പ്രധാനമാണ്.

കുട്ടികള്‍ നിങ്ങളുടെ സുഹൃത്തുക്കളല്ല

എല്ലാവരോടും എങ്ങനെ മാന്യമായി പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, കാരണം നിങ്ങള്‍ അവരുടെ അധ്യാപകനും അവരുടെ ഉപദേശകനും അവരുടെ പരിശീലകനുമാണ്. നിങ്ങളുടെ കുട്ടി നിങ്ങളുടെ സുഹൃത്തല്ല, അവര്‍ നിങ്ങളുടെ കുട്ടിയാണെന്ന് എപ്പോഴും ഓര്‍മ്മിക്കണം. നിങ്ങളുടെ കുട്ടി വളരുമ്പോള്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ സൗഹൃദമായി പരിണമിച്ചേക്കാം. പ്രായപൂര്‍ത്തിയാകുന്നതു വരെ അവര്‍ കാര്യങ്ങള്‍ പഠിക്കുന്ന പ്രായത്തിലാണ്. അവിടെ അവര്‍ക്ക് നിങ്ങളൊരു നല്ല മാര്‍ഗനിര്‍ദേശിയും വഴികാട്ടിയുമായിരിക്കണം.

പക്വതയോടെ തിരുത്തുക

കുട്ടി അനാദരവ് കാണിക്കുന്നതായി നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, അവര്‍ക്ക് നേരെ ശബ്ദം ഉയര്‍ത്തുകയല്ല വേണ്ടത്. അവരെ തിരുത്തുമ്പോള്‍ ശകാരിക്കുകയോ ശബ്ദമുയര്‍ത്തുകയോ ചെയ്യുന്നതിനു പകരം പക്വതയോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക.  

നിങ്ങള്‍ തന്നെ മാന്യമായി പെരുമാറി അവരുടെ ആദരവു പിടിച്ചു പറ്റുന്നതിനുള്ള ഒരു അവസരമായി ഇത് ഉപയോഗിക്കുക. കുട്ടികളെ തിരുത്തുമ്പോള്‍ ആക്രോശിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്യുന്നത് ഒട്ടും പ്രയോജനകരമല്ല. വാസ്തവത്തില്‍, അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക.

ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം 

എന്താണ് ഉചിതമെന്ന് നിങ്ങളുടെ കുട്ടിക്ക് വ്യക്തമായ ബോധം നല്‍കുക. കുട്ടികള്‍ക്ക് ഒരു നല്ല അദ്ധ്യാപകനാവണം നിങ്ങള്‍. അവരെ അപമാനിക്കുകയോ അവര്‍ക്കു നേരെ ആക്രോശിക്കുകയോ ചെയ്യേണ്ടതില്ല. കുട്ടികളോട് കൃത്യമായ ആശയവിനിമയം നടത്തി അവര്‍ക്ക് തെറ്റും ശരിയുമേതാണെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക.

ക്ഷമിക്കണമെന്ന് പറയാന്‍ പഠിക്കുക

'നന്ദി', 'ദയവായി' തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് ബഹുമാനത്തില്‍ ഉള്‍പ്പെടുന്നു. ഇതുപോലെ തന്നെ 'ക്ഷമിക്കണം' എന്ന് പറയാനും നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമുള്ളിടത്ത് യാതൊരു മടിയും കാണിക്കാതെ ക്ഷമിക്കണമെന്ന് കുട്ടി പറയുമ്പോള്‍ അതു ബഹുമാന സൂചകമാണ്.

പ്രകടിപ്പിക്കാന്‍ അവരെ പഠിപ്പിക്കുക

ഖേദം പ്രകടിപ്പിക്കുന്നത് ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. അതേസമയം നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും നല്ല കാര്യത്തിന് പ്രശംസ ലഭിക്കുകയാണെങ്കില്‍, 'നന്ദി' എന്ന് പറയാനും മറ്റേ വ്യക്തിയോട് മര്യാദയും ദയയും കാണിക്കാനും അവരെ ഉപദേശിക്കുക.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS