കുട്ടികളെ ഫോണിൽ നിന്നും അകറ്റി നിർത്താൻ ചില വഴികൾ

how-to-stop-phone-addiction-in-children
Representative image. Photo Credits: / Shutterstock.com
SHARE

ഈ ഡിജിറ്റൽ യു​ഗത്തിൽ കുട്ടികളെ സ്മാർട്ട് ഫോണുകളിൽ നിന്നും അകറ്റി നിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും പഠനത്തിന്റെ ഭാഗമയി അവ മാറിയ ഈ കാലഘട്ടത്തിൽ. സാങ്കേതികമായ ഈ മികവ് പഠനത്തിൽ ​ഗുണകരമായ സ്വാധീനം ചെലുത്തുണ്ട് എന്നതു തീർച്ചയാണ്. എന്നാൽ കുട്ടികളിൽ മൊബൈൽ അഡിക്‌ഷൻ ഉണ്ടാകുന്നതും ഇതു വ്യക്തിത്വത്തെ സ്വാധീനിക്കുന്നതും തള്ളിക്കളയാനാവാത്ത സത്യമാണ്. ചില മോശം ശീലങ്ങൾ വികസിക്കാനും ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത വളരെയധികമാണ്. ഈ സാഹചര്യത്തിൽ കുട്ടികളിലെ സ്ക്രീൻ ടൈം കുറയ്ക്കാൻ ‌കുറയ്ക്കാൻ വിദ​ഗ്ധർ നൽകുന്ന ചില നിർദേശങ്ങളിതാ. 

വായനാശീലം വളർത്തിയെടുക്കുക എന്നതാണ് പ്രധാനം. അതിനായി മാതാപിതാക്കളുടെ മേൽനോട്ടം ആവശ്യമാണ്. ആകാംക്ഷ ജനിപ്പിക്കുന്നതായ ചെറിയ കഥകളിലൂടെ അവരെ വായനയുടെ സുഖം അനുഭവിപ്പിക്കുക. തുടർച്ചയായി ചെയ്യിക്കുന്നതിലൂടെ വായനയൊരു ശീലമായി വളർത്തിയെടുക്കാനാവും. 

മടുപ്പ് തോന്നുന്നു എന്ന കാരണം പറഞ്ഞാണ് മൊബൈൽ ​ഗെയിമുകളിലേക്ക് കുട്ടികൾ അടുക്കുന്നത്. പതിയെ അതൊരു അഡിക്ഷനായി മാറുന്നു. മൊബൈലിലല്ലാതെ കളിക്കാനുള്ള അവസരം ഒരുക്കുക. ഉച്ചനേരത്ത് ഇൻഡോർ ​ഗെയിമുകളും വൈകുന്നേരങ്ങളിൽ ഔട്ട്ഡോർ ​ഗെയിമും കളിക്കാനുള്ള സാഹചര്യം ഒരുക്കുക. ഇത് അവരെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിന് ഗുണകരമാണ്. കൂടാതെ അവർക്കൊപ്പം മാതാപിതാക്കൾ കളിക്കുന്നത് ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും. 

കൂടാതെ മൊബൈൽ ഉപയോഗത്തിന് കൃത്യമായ സമയം നൽകുക. അതിൽ തന്നെ പഠനാവശ്യം, വിനോദം എന്നിവയ്ക്കു കൃത്യമായ സമയം നിശ്ചയിക്കുക. എത്ര വാശി പിടിച്ചാലും അതിൽ കൂടുതൽ നൽകരുത്. 

Content Summary : How to stop phone addiction in children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS