ചെലവ് ചുരുക്കാൻ കുഞ്ഞിന്റെ ഭക്ഷണത്തിൽ ചീവീടിനെ ഉൾപ്പെടുത്തി അമ്മ; ഒപ്പം പോഷകവും

mother-adds-crickets-to-childrens-diet 
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. പച്ചക്കറികളും പഴവർഗങ്ങളും മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തി അതിൽ നിന്നും തങ്ങൾക്കു ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കുമെന്നു കരുതുന്ന ഒരു വിഭാഗത്തെയും മാംസാഹാരങ്ങൾ ഭക്ഷണത്തിനൊപ്പം ചേർക്കുന്ന മറ്റൊരു കൂട്ടരെയും ഇന്ന് ലോകത്തു കാണുവാൻ സാധിക്കും. എന്നാലിവിടെ ഒരു അമ്മ കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചീവീടുകൾ പോലുള്ള ചെറുപ്രാണികളെയാണ്.

കാനഡയിലെ ടോറോന്റോയിൽ നിന്നുമുള്ള ടിഫാനി ലെ എന്ന യുവതിയാണ് തന്റെ പതിനെട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനു വ്യത്യസ്തരീതിയിലുള്ള ഭക്ഷണക്രമം നടപ്പിലാക്കിയിരിക്കുന്നത്. നാൾക്കുനാൾ വർധിച്ചു വരുന്ന ജീവിതച്ചെലവിൽ നിന്നും രക്ഷനേടുക എന്നൊരു ലക്ഷ്യം കൂടി ഈ ഭക്ഷണക്രമത്തിനു പിന്നിലുണ്ട്. ചീവീട് പോലുള്ള ജീവികളെ ഭക്ഷിക്കുമ്പോൾ, കുഞ്ഞിന്റെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ ധാരാളമായി ലഭിക്കുമെന്നാണ് അമ്മ പറയുന്നത്. ഭക്ഷണത്തെ കുറിച്ച് എഴുതുകയും വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ലോകത്തിന്റെ പലഭാഗത്തും നിന്നും കഴിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ടിഫാനി. തായ്‌ലൻഡ്, വിയറ്റ്നാം യാത്രകളിൽ താൻ പല തരത്തിലുള്ള ചെറുപ്രാണികളെ രുചിച്ചു നോക്കിയിട്ടുണ്ടെന്നും അങ്ങനെ കഴിച്ചിട്ടുള്ളതിൽ ഒരിനം വിഷ ചിലന്തിയുടെ കാലുകൾ വറുത്തതും തേളുകളും വരെ ഉണ്ടായിരുന്നു എന്നും അവ ഏറെ വ്യത്യസ്തവും രുചികരവുമായിരുന്നു എന്നാണ് ടിഫാനി പറയുന്നത്. 

Read More : ചിരിപ്പിക്കാൻ മിടുക്കുണ്ടോ കുട്ടിയ്ക്ക്;  പോകാം മാജിക് പ്ലാനറ്റിലേക്ക്

ഏകദേശം 250 മുതൽ 300 ഡോളർ വരെയാണ് ഒരു ആഴ്ചയിൽ ഭക്ഷണത്തിനു വേണ്ടി മാത്രം തങ്ങൾക്കു വരുന്ന ചെലവ്. ഏകദേശം 25000 രൂപയോളം വരുമത്. കുഞ്ഞിനു ചീവീടുകൾ പോലുള്ള പ്രാണികളെ ആഹാരമായി നൽകുമ്പോൾ ജീവിതചെലവിൽ നിന്നും ഒരു പരിധി വരെ രക്ഷനേടാൻ കഴിയുമെന്നാണ് അമ്മയുടെ പക്ഷം. ചീവിടുകളെ വെറുതെ ഭക്ഷിക്കാൻ നൽകുകയല്ല ടിഫാനി ചെയ്യുന്നത്, സ്‌നാക്‌സുകൾ, പ്രോട്ടീൻ പൗഡറുകൾ, റോസ്റ്റുകൾ തുടങ്ങി സ്വാദിഷ്ടമായ വിഭവങ്ങളാക്കി മാറ്റിയാണ് കുഞ്ഞിന് കഴിക്കാൻ നൽകുന്നത്. ബീഫ്, ചിക്കൻ, പോർക്ക് പോലുള്ള മാംസങ്ങളിൽ നിന്നും ലഭിക്കുന്നതിലും അധികം പോഷകങ്ങൾ ചെറുപ്രാണികളിൽ നിന്നും ലഭിക്കുമെന്നും ഇത്തരം ചെലവേറിയ മാംസങ്ങൾ ഒഴിവാക്കിയത് വഴി 100 ഡോളറോളം ലാഭിക്കാൻ കഴിയുന്നുണ്ടെന്നും ടിഫാനി പറയുന്നു. 

കുട്ടികൾക്ക് ആറുമാസം കഴിയുമ്പോൾ മുതൽ അവരുടെ ആഹാരത്തിൽ കഴിക്കാൻ കഴിയുന്ന ചെറുജീവികളെ ഉൾപ്പെടുത്താമെന്നു പ്രശസ്ത പീഡിയാട്രിക് ഡയറ്റീഷ്യൻ വീനസ് കലാമി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് ടിഫാനി പറയുന്നത്. പുതിയ ഭക്ഷണം കഴിക്കുന്നതിനു കുഞ്ഞിന് വിമുഖതയോ പേടിയോ ഇല്ലെന്നും പിന്തുടർന്ന് പോരുന്ന രീതികളിൽ നിന്നും മാറ്റങ്ങൾ വരുത്താൻ പറ്റിയ പ്രായമിതാണെന്നുമാണ് ടിഫാനി ലെയുടെ പക്ഷം.

Content Summary : Mother adds crickets to her toddler’s diet 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA