കുട്ടികളെ അച്ചടക്കം പരിശീലിപ്പിക്കേണ്ടത് ശിക്ഷിച്ചല്ല; അറിയാം മൂന്ന് എളുപ്പവഴികൾ

1198401624
Representative image. Photo Credits: izkes/ istock.com
SHARE

അച്ചടക്കവും ആത്മനിയന്ത്രണമുള്ളവരുമാണ് ജീവിതത്തില്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ നമ്മുടെ കുട്ടികളെ എങ്ങനെയാണ് അച്ചടക്കമുള്ളവരായി വളര്‍ത്തേണ്ടതെന്ന കാര്യത്തില്‍ പലര്‍ക്കും കൃത്യമായ ധാരണയില്ല. അവര്‍ ചെയ്യണമെന്ന് നമ്മളാഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിര്‍ബന്ധപൂര്‍വ്വം അവരെക്കൊണ്ട് ചെയ്യിക്കുന്നതിനെയല്ല അച്ചടക്കം എന്നു പറയുന്നത്. അച്ചടക്കം പരിശീലിപ്പിക്കുന്നത് ഒരിക്കലും അവരെ ശിക്ഷിക്കാനല്ല മറിച്ച് പഠിപ്പിക്കാനാവണം. 

അച്ചടക്കം എന്ന വാക്കിന്റെ അർഥം ശിക്ഷയെന്നോ, ഭീഷണിയെന്നോ അല്ല. അത് പരിശീലനവും പഠിപ്പിക്കലുമാണ്. ഓരോ കാര്യങ്ങള്‍ക്കും പരിധി നിശ്ചയിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് വേണം കുട്ടികള്‍ക്ക് പരിധി കല്‍പ്പിക്കാന്‍. ഏറ്റവും പ്രധാനം നിങ്ങളെപ്പോഴും നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുകയും വിലവെക്കുകയും ചെയ്യുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയെന്നതാണ്. അച്ചടക്കം പരിശീലിപ്പിക്കുന്നത് അവരുടെ നന്മയ്ക്കും നേട്ടത്തിനും വേണ്ടിയാണ്. 

∙ ശിക്ഷയല്ല, വേണ്ടത് അതിർവരമ്പുകൾ

തെറ്റുകള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ ശിക്ഷിച്ച് നേരെയാക്കാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്ക് മുന്‍പില്‍ സ്‌നേഹപൂര്‍വമായ അതിര്‍വരമ്പുകള്‍ വെക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് ഭാവിയില്‍ നല്ല തീരുമാനങ്ങളെടുക്കാനും മികച്ച വ്യക്തിത്വമുളളവരായി വളരാനും സാധിക്കും. 

∙ ആദ്യം പഠിക്കേണ്ടത് നിങ്ങൾ തന്നെ

കുട്ടികളെ അച്ചടക്കം പരിശീലിപ്പിക്കുമ്പോള്‍ ആദ്യം മാതാപിതാക്കളായ നിങ്ങൾ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സ്ഥിരതയില്ലാത്ത നിയമങ്ങളും പരിധികളുമെല്ലാം യഥാർഥത്തില്‍ കുട്ടികളിലെ നിഷേധാത്മകമായ പെരുമാറ്റങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. സ്ഥിരതയില്ലെങ്കില്‍ ഓരോ തവണ തെറ്റു സംഭവിക്കുമ്പോഴും അടുത്ത തവണ ശരിയാക്കാം എന്നൊരു മനോഭാവത്തിലേക്ക് കുട്ടികള്‍ മാറും. മറിച്ച് കുറ്റബോധം തോന്നുകയോ, കഠിന പ്രയത്‌നം നടത്താന്‍ ശ്രമിക്കുകയോ ചെയ്യില്ല. 

∙ പഠിപ്പിക്കാം, തിരുത്താം, നിയന്ത്രിക്കാം

അച്ചടക്കത്തിലൂടെ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുകയും തിരുത്തുകയും നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്. ഓരോ കാര്യവും എങ്ങനെ നന്നായി ചെയ്യാനാവും എന്നതാവണം പഠിപ്പിക്കുന്നത്. നിയമങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും അവ പാലിക്കുന്നത് അവരെ എങ്ങനെയൊക്കെ സഹായിക്കുന്നുവെന്നതും അവരെ പഠിപ്പിക്കുന്നു. നിയന്ത്രിക്കുക എന്നതിനർഥം കുട്ടികളുടെ ചോയ്‌സുകള്‍ പൂര്‍ണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലാണെന്നല്ല. മറിച്ച് അഭിപ്രായങ്ങള്‍ക്ക് അവസരം നല്‍കുകയും ഏത് തിരഞ്ഞെടുപ്പുകളാണ് തെറ്റായതും ദോഷകരവുമെന്നും ഏതൊക്കെയാണ് നല്ലതും ആരോഗ്യകരവുമെന്നും അവരെ ബോധ്യപ്പെടുത്തുക എന്നതുമാണ്.

Content Summary : Effective tips for teaching children self discipline

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS