ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാം, ഭാരമാകരുത് പേരന്റിങ്

helicopter-parenting-should-know-these-things2
SHARE

പലപ്പോഴും പേരന്റിങ്ങിനെ കഠിനമാക്കുന്ന ഘടകം ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്ത പങ്കാളിയാണ്. മിക്കപ്പോഴും പുരുഷന്മാരാണ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്തതെന്നതും സത്യമാണ്. ജോലിത്തിരക്കുകളാണ് ഇതിനു പറയുന്ന ഒരു കാരണം. മറ്റൊന്ന് അമ്മ നോക്കിയാലേ ശരിയാകൂ എന്നതും. ഇങ്ങനെ കുഞ്ഞിനെ വളർത്തുക എന്ന ചുമലത പൂർണമായും ഭാര്യയ്ക്ക് കൈമാറുന്നവരുമുണ്ട്. ഇതോടൊപ്പം വീട്ടിലെ ജോലിയിലും സഹായിക്കാതെ മാറി നിൽക്കുന്നവരുണ്ട്. അതും സ്ത്രീകളുടെ ചുമതലായക്കും. ഇതോടെ പേരന്റിങ് ഒരു സമ്മർദമായി മാറും. കുട്ടിയെ ബാധിക്കാനും വഴിയൊരുങ്ങുന്നു.

കുഞ്ഞിനെ സംബന്ധിക്കുന്ന ചുമതലകൾ തുല്യമായി ഏറ്റെടുക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. അത് എല്ലാ ഘട്ടത്തിലും ഒരുപോലെ ആവശ്യമാണ്. കുട്ടിയെ സ്കൂളിൽ പോകാൻ ഒരുക്കുക, സ്കൂളിലെ പരിപാടികളിൽ പങ്കെടുക്കുക, ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകുക, പഠനത്തിൽ ശ്രദ്ധിക്കുക എന്നിങ്ങനെ  എണ്ണിയാലൊടുങ്ങാത്ത ചുമതലകളുണ്ട്. മാതാപിതാക്കൾ ഇവ തുല്യമായി പങ്കുവച്ചാൽ പേരന്റിങ് കൂടുതൽ ലളിതമാകും. അത് സമ്മർദം കുറയ്ക്കും. കുട്ടികൾക്ക് അത് കൂടുതൽ പ്രയോജനകരമായി മാറും. 

ഓഫിസിലെ ജോലികൾക്കിടയിലും കുട്ടികളുടെ കാര്യത്തിനായി ഓടി നടക്കുക എന്ന അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. ഇതും തുല്യമായി ഭാഗിക്കാൻ ശ്രമിക്കണം. രണ്ടു പേരും ഇതിനായി സമയം കണ്ടെത്തുക. അല്ലാത്തപക്ഷം സ്ത്രീകൾ കൂടുതൽ പ്രതിസന്ധിയിലാകാനും കരിയറിനെ ബാധിക്കാനും ഇടയുണ്ട്. ഇതൊഴിവാക്കാൻ തുല്യ പങ്കാളിത്തം സഹായിക്കും. 

പേരന്റിങ് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. നിലവിലെ സാഹചര്യത്തിൽ അത് കൂടുതൽ സങ്കീർണവുമാണ്. 

Content Summary : Parents must share their responsibilities

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA