നിങ്ങള്‍ ഏതു തരത്തിലുള്ള രക്ഷിതാവാണ്? ആത്മ പരിശോധന നടത്തിയാലോ?

video-on-different-typers-of-parenting
Representative image. Photo Credits:/ Shutterstock.com
SHARE

രക്ഷിതാക്കള്‍ പലതരത്തിലുള്ളവരാണ്. ഓരോ രക്ഷിതാക്കളും കുട്ടികളെ വളര്‍ത്തുന്നതും വ്യത്യസ്ഥ ശൈലിയിലാണ്. തങ്ങള്‍ പഠിച്ചു വളര്‍ന്ന അതേ രീതികള്‍ തങ്ങളുടെ മക്കളോടും ആവര്‍ത്തിക്കുന്നവരാണ് ചിലര്‍. എന്നാല്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മക്കള്‍ക്കുണ്ടാകരുതെന്ന് കരുതി തങ്ങള്‍ക്ക് ലഭിക്കാതെ പോയ എല്ലാ സുഖ സൗകര്യങ്ങളും മക്കള്‍ക്ക് നല്‍കി വളര്‍ത്തുന്നവരാണ് വേറെ ചിലര്‍. 

ഡെവലപ്മെന്റല്‍ സൈക്കോളജിസ്റ്റായ ഡയാന ബൗമ്രിന്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ഗവേഷകരായ എലീനര്‍ മക്കോബി, ജോണ്‍ മാര്‍ട്ടിന്‍ എന്നിവരുടെ തിയറി പ്രകാരം രക്ഷിതാക്കള്‍ പ്രധാനമായും നാല് തരത്തിലാണ്. എല്ലാ കാര്യങ്ങളും അനുവദിച്ചു നല്‍കുന്നവര്‍, ആധികാരികമനോഭാവം കാണിക്കുന്നവര്‍, അവഗണനാ മനോഭാവമുള്ളവര്‍, സ്വച്ഛാധിപത്യ മനോഭാവമുള്ളവര്‍. ഇതില്‍ ഏതു വിഭാഗത്തിലുള്ള രക്ഷിതാവാണ് നിങ്ങളെന്ന് സ്വയം പരിശോധിച്ചു നോക്കാം. 

1. എല്ലാ കാര്യങ്ങളും അനുവദിച്ചു നല്‍കുന്ന രക്ഷിതാക്കള്‍

ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്ന മാതാപിതാക്കള്‍ കുട്ടികളുമായി കൂടുതല്‍ സൗഹാര്‍ദ്ദത്തിലുള്ളവരാണ്. രക്ഷാകര്‍ത്താവ് എന്നതിലുപരി അവര്‍ കുട്ടികള്‍ക്ക് സുഹൃത്തുക്കളായിരിക്കുന്നു. അവര്‍ കുട്ടികളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നു. ഇത്തരം രക്ഷിതാക്കള്‍ കുട്ടികളെ നിയന്ത്രിക്കുന്നത് കുറവായിരിക്കും. പകരം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ അനുവദിക്കുകയും അവരുടെ ഭാഗം കേള്‍ക്കുകയും ചെയ്യും. 

2. ആധികാരിക മനോഭാവമുള്ള രക്ഷിതാവ്

ഇത്തരം രക്ഷിതാക്കള്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തില്‍ അവര്‍ക്ക് പിന്തുണ നല്‍കുകയും അവശ്യ സമയത്ത് ഉപദേശങ്ങളും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. അവര്‍ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നു. കുട്ടികളുടെ ചിന്തകളേയും വികാരങ്ങളേയും അഭിപ്രായങ്ങളേയും മാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. തുറന്നതും സത്യസന്ധവുമായ ചര്‍ച്ചകളിലൂടെ അവര്‍ കുട്ടികളുടെ മൂല്യബോധം വളര്‍ത്തുന്നു. ഇത്തരം രക്ഷിതാക്കളുടെ കുട്ടികള്‍ കൂടുതല്‍ ചിന്താശേഷിയുള്ളവരും അച്ചടക്കമുള്ളവരുമായിരിക്കും. 

3. അവഗണനാ മനോഭാവമുള്ള രക്ഷിതാവ്

ഇത്തരം രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും ഉദാസീനരായിരിക്കും. കുട്ടികളുടെ പല കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കാണിക്കാതെയും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെയും അശ്രദ്ധ കാണിക്കുന്നു. പലപ്പോഴും സ്വന്തം പ്രശ്‌നങ്ങളുമായി തിരക്കിലാകുന്ന ഇക്കൂട്ടര്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ കുട്ടികളുടെ കാര്യം മറന്നു പോകുന്നു. ഇതിന്റെ ഫലമോ കുട്ടികളിലെ ആത്മവിശ്വാസക്കുറവിന് കാരണമാകുന്നു. 

4. സേച്ഛ്വാധിപത്യ മനോഭാവമുള്ള രക്ഷിതാവ്

സേച്ഛ്വാധിപത്യ മനോഭാവമുള്ളവര്‍ കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നു. ആശയവിനിമയം രക്ഷിതാവില്‍ നിന്ന് കുട്ടിയിലേക്ക് മാത്രമുണ്ടാകുന്നു. കുട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കുന്നില്ല. സ്‌നേഹമെന്ന പേരില്‍ കുട്ടികളെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ മാത്രം നടത്തുന്നു.

Content Summary : Types of parenting styles and effects on children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA