ADVERTISEMENT

യാതൊന്നും ചെയ്യാൻ ആത്മവിശ്വാസമില്ലാത്ത കുട്ടികളെ കണ്ടിട്ടില്ലേ. അവർക്ക് എല്ലാത്തിനോടും ഭയമാണ്. ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാൻ തയാറാകാതെ വളരുന്ന ഇവർ ഏറെ പിന്നിലായി പോകാനുള്ള സാധ്യത ഏറെയാണ്. ചെറുപ്പം മുതൽ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും പഠന കാര്യങ്ങളിൽ മാത്രമായി രക്ഷിതാക്കളുടെ ശ്രദ്ധ മാറിപ്പോകുന്നു. അടിസ്ഥാനപരമായ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോകുന്നു. ആത്മവിശ്വാസത്തിന് ഒരാളുടെ ജീവിതത്തിലുള്ള പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. അതിനാൽ മക്കളിൽ ആത്മവിശ്വാസം വളർത്താൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ.

 

അഭിനന്ദനം, പ്രോത്സാഹനം 

കുട്ടിയുടെ കഴിവുകളെ അഭിനന്ദിക്കുക. ഫലം എന്തെന്നു നോക്കാതെ അവരുടെ പരിശ്രമത്തെയാണ് പുകഴ്ത്തുക. പുതിയ കാര്യങ്ങൽ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക. വെല്ലുവിളികൾ നേരിടുമ്പോൾ അവർക്കു വേണ്ട സഹായങ്ങളുമായി ഒപ്പം നിൽക്കുക.

 

വ്യക്തി സ്വാതന്ത്ര്യം

സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവർക്ക് സ്വാതന്ത്ര്യം നൽകണം. പ്രായത്തിന് അനുസൃതമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും പ്രേരിപ്പിക്കാം. ഇത് അവരിൽ ആത്മവിശ്വാസം വളർത്തും. എല്ലാം മക്കൾക്ക് ചെയ്തു കൊടുക്കുന്ന മാതാപിതാക്കളുണ്ട്. സ്വന്തമായി തീരുമാനമെടുക്കാൻ അവരെ സമ്മതിക്കില്ല. എന്നാൽ എപ്പോഴും അതിനു സാധിക്കില്ലെന്നും തീരുമാനങ്ങൾ കൃത്യതയോടും യുക്തിയോടും എടുക്കാനുള്ള പ്രാപ്തി മക്കളിൽ വളർത്തുകയാണ് വേണ്ടത്.

 

ശക്തികളിൽ ശ്രദ്ധിക്കാം

കുറവുകളെയും ദൗർബല്യങ്ങളെയും കുറിച്ച് സംസാരിക്കാതെ കഴിവുകളിലും കരുത്തുകളും ശ്രദ്ധിക്കാൻ മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. പല മാതാപിതാക്കളും മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അവരുടെ ദൗർബല്യങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ടിരിക്കും. ഇത് അവരുടെ ആത്മവിശ്വാസം തകർക്കും. അത് ഒഴിവാക്കേണ്ടതാണ്. 

 

ആത്മവിശ്വാസം കണ്ടുവളരട്ടെ

ജീവിതത്തിലെ ഏതു സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടുന്ന മാതാപിതാക്കളെ കണ്ടു വളരാൻ മക്കൾക്ക് അവസരം ഒരുക്കൂ. മാതാപിതാക്കളെ അനുകരിക്കാനുള്ള പ്രവണത മക്കളിൽ കൂടുതലാണ്.

 

 

പോസിറ്റീവ് പ്രതികരണം

ഏതു സാഹചര്യത്തിലും അവർക്ക് പോസിറ്റീവ് പ്രതികരണം നൽകുക. വിമർശനങ്ങൾ അവരെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാകണം. അത് അവർക്ക് ബോധ്യമാകുന്ന തരത്തിലായിരിക്കണം പെരുമാറേണ്ടത്.

 

Content Summary : Tips for Raising Confident Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com