ADVERTISEMENT

സമ്മർദം, ടെൻഷൻ, സ്ട്രെസ്സ് എന്നീ വാക്കുകൾ കൗമാരത്തിലെത്തും മുമ്പേ കുട്ടികൾ ഉപയോഗിക്കുന്ന സാമൂഹിക സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാമൂഹികമായും സാങ്കേതികമായും വിദ്യാഭ്യാസപരമായും കുട്ടികൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് അവർ സമ്മർദത്തിലാകാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രായത്തിൽ എന്ത് സമ്മർദം എന്നു ചോദിച്ച് കുട്ടികൾ പറയുന്നതിനെ നിസാരവത്കരിക്കുന്ന പ്രവണത പലർക്കുമുണ്ട്. അത് ഒഴിവാക്കാം. പകരം അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നതും സമ്മർദം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നതുമാണ് ഉചിതം. പ്രായത്തിന് അനുയോജ്യമായ ചില സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ ഇതാ:

മെഡിറ്റേഷൻ

ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചിന്തകളും വികാരങ്ങളും നിരീക്ഷിക്കുക എന്നിങ്ങനെയുള്ള മനഃസാന്നിധ്യ പരിശീലനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക. കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൈഡഡ് ധ്യാനങ്ങൾ അവരുടെ മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

 

ശാരീരിക പ്രവർത്തനങ്ങൾ
ടെൻഷൻ ഒഴിവാക്കാനും ആശ്വാസം ലഭിക്കാനും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സഹായിക്കും. കായിക ഇനങ്ങൾ, നൃത്തം ചെയ്യൽ, സൈക്കിൾ ചവിട്ടൽ എന്നിങ്ങനെ അവർ ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രചോദിപ്പിക്കുക.

 

ക്രിയാത്മക പ്രവർത്തനങ്ങൾ
സ്വയം പ്രകടിപ്പിക്കാനും സമ്മർദ്ദം ഒഴിവാക്കാനും ക്രിയാത്മക പ്രവർത്തനങ്ങൾ മികച്ചതാണ്. ചിത്രരചന, എഴുത്ത്, സംഗീതോപകരണം വായിക്കൽ അല്ലെങ്കിൽ കരകൗശല നിർമാണം തുടങ്ങിയ ഇതിന് ഉദാഹരണമാണ്. ഈ പ്രവർത്തനങ്ങൾ കുട്ടികളെ അനാവശ്യ ചിന്തകളിൽ നിന്നും അകറ്റി നിർത്താൻ പര്യാപ്തമാണ്.

 

പ്രകൃതിസൗന്ദര്യം
പ്രകൃതിയിൽ സമയം ചെലവിടുന്നത് മനസ്സും ശരീരവും ശാന്തമാക്കുന്നു. ഉദ്യാനങ്ങൾ, താഴ്വരകൾ, കടൽത്തീരം എന്നിങ്ങനെ സ്ഥലങ്ങളിൽ പോയി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന ശീലം അവരിൽ വളർത്തിയെടുക്കാം.

 

പോസിറ്റീവ് സെൽഫ് ടോക്ക് 
നെഗറ്റീവ് ചിന്തകളെ വെല്ലുവിളിക്കാനും അവയെ കൂടുതൽ പോസിറ്റീവും യാഥാർത്ഥ്യബോധമുള്ളതുമായവ ചിന്തകളാക്കി മാറ്റാനും പോസിറ്റീവ് സെൽഫ് ടോക്ക് ഉപയോഗിക്കാനാവും. സ്വന്തം ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ കഴിവുകളെയും മുൻകാല വിജയങ്ങളെയും കുറിച്ച് ചിന്തിക്കാനും അവരോട് പറയുക. ഇത് അവരെ പോസിറ്റീവ് ആക്കി നിർത്തും.

 

ദിനചര്യ
ഒരു ദിനചര്യ രൂപപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും പഠിപ്പിക്കുക. പഠിക്കാനും ഭക്ഷണം കഴിക്കാനും കളിക്കാനും സമയം നിശ്ചയിക്കുക. ഈ ദിനചര്യ കുട്ടികളിൽ മാനസികവും ശാരീരികവുമായ ആരോ​ഗ്യം നിലനിർത്താൻ ഫലപ്രദമാണ്. 

 

കുടുംബസാഹചര്യം
മികച്ച കുടുംബാന്തരീക്ഷം നിലനിർത്തുക. കുട്ടികൾക്ക് കാര്യങ്ങൾ തുറന്നു പറയാനും ചർച്ച ചെയ്യാനും സാഹചര്യമുണ്ടാകണം. എന്നും വഴക്കിടുകയും പരസ്പരം അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികൾ കടുത്ത സമ്മർദത്തിലേക്ക് വീണു പോയേക്കാം. ഇത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. 

Content Summary : Childhood stress: How parents can help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT