കുട്ടികളുടെ പെരുമാറ്റം ആകുലപ്പെടുത്തുന്നുണ്ടോ? അഫിർമേറ്റീവ് സ്ലീപ് ടോക്ക് പരീക്ഷിച്ചു നോക്കാം

HIGHLIGHTS
  • പോസിറ്റീവ് വാചകങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
  • കുട്ടികളുടെ മനസ്സിലേയ്ക്ക് നല്ല കാര്യങ്ങൾ പറഞ്ഞ് ഉറപ്പിക്കുകയാണ്
1090217494
Representative image. Photo Credits: tock Photos|Tranquility/ istock.com
SHARE

കുട്ടികളുടെ ശാഠ്യങ്ങളും ചില പെരുമാറ്റങ്ങളും മനോഭാവവുമൊക്കെ മാതാപിതാക്കൾക്ക് എപ്പോഴും ഉത്കണ്ഠ ഉണ്ടാക്കുന്നവയാണ്. സ്നേഹിച്ചും ശാസിച്ചും പറഞ്ഞിട്ടും മാറ്റാനാവാത്ത ഇത്തരം പല പെരുമാറ്റങ്ങളും ശീലങ്ങളും എങ്ങനെ തിരുത്തിയെടുക്കുമെന്നറിയാതെ കുഴങ്ങുന്നവരുണ്ട്. ചിലരാകട്ടെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകേണ്ടി വരുമോ എന്നു പോലും ആശങ്കപ്പെടുന്നു. എന്നാൽ അത്തരം ഒരു ചുവടിലേയ്ക്ക് കടക്കുന്നതിനു മുൻപ് അവസാന ശ്രമമെന്ന നിലയിൽ വളരെ എളുപ്പത്തിൽ കുഞ്ഞുങ്ങളെ സ്വാധീനിക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗം കൂടി പരീക്ഷിച്ചു നോക്കാം. ഗാഢനിദ്രയിലായിരിക്കുന്ന സമയത്ത് അവരുടെ പെരുമാറ്റത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കുഞ്ഞുങ്ങളുമായി സംസാരിക്കുക എന്നതാണ് അത്.  

ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരോട് ഇടപഴകാനുള്ള മടി, സ്കൂളിൽ പോകാനുള്ള മടി, നഖം കടിക്കൽ, സഹോദരങ്ങളുമായി നിരന്തരം വഴക്കുകൂടൽ, മോശം ഭക്ഷണശീലം, കള്ളം പറയൽ, അനുസരണക്കേട്, ശാഠ്യം തുടങ്ങിയവയ്ക്കെല്ലാം ഈ സംസാരത്തിലൂടെ മാറ്റം കൊണ്ടുവരാനാവും. അഫിർമേറ്റീവ് സ്ലീപ് ടോക്ക് എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്നത്. പേരു പോലെ തന്നെ കുട്ടികളുടെ മനസ്സിലേയ്ക്ക് നല്ല കാര്യങ്ങൾ പറഞ്ഞ് ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രാത്രി കുട്ടി ഉറങ്ങുന്ന സമയത്ത് അഞ്ചോ ആറോ  മിനിറ്റ് സമയം അവർക്കായി നീക്കി വച്ചാൽ ഇത് ചെയ്യാനാവും.

എങ്ങനെ പറയാം

കുട്ടിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഉള്ള പ്രശ്നം എന്താണെന്ന് കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യപടി. അതിന് എത്തരത്തിലാണ് മാറ്റം വരുത്തേണ്ടത് എന്ന് അവരുടെ ഉപബോധമനസ്സിലേയ്ക്ക് കൃത്യമായി പറഞ്ഞു കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പോസിറ്റീവ് വാചകങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കുട്ടി നല്ല ഉറക്കത്തിലാണെന്ന് ഉറപ്പിച്ചതിനുശേഷം ചെവിയുടെ അരികിലെത്തി പോസിറ്റീവ് ചിന്തകൾ മന്ത്രിക്കുക.

പറയേണ്ട കാര്യങ്ങളുടെ ചില ഉദാഹരണങ്ങൾ നോക്കാം:

• എല്ലാവർക്കും നിന്നോട് വളരെ അധികം സ്നേഹമുണ്ട്.

• നീ സൗമ്യമായാണ് സംസാരിക്കുന്നത്.

• സഹോദരങ്ങളോട് നീ വഴക്കിടാറില്ല

• നിനക്ക് ഇലക്കറികളും പച്ചക്കറികളും കഴിക്കാൻ ഏറെ ഇഷ്ടമാണ്.

•  നീ സന്തോഷവാനായ കുട്ടിയാണ്. അനാവശ്യ കാര്യങ്ങൾക്ക് കരയാറില്ല.

•  നീ സത്യം മാത്രമേ പറയാറുള്ളൂ. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും നിന്നെ ഏറെ ഇഷ്ടമാണ്.

•  മുതിർന്നവർ പറയുന്ന കാര്യങ്ങൾ നീ എപ്പോഴും അനുസരിക്കാറുണ്ട്.

ഇതേ രീതിയിൽ കുഞ്ഞിന്റെ പെരുമാറ്റത്തിൽ എന്തു മാറ്റമാണോ ഉണ്ടാവേണ്ടത് അക്കാര്യത്തെ പോസിറ്റീവായി അവതരിപ്പിക്കുക. ഒരു കാരണവശാലും ഉപദേശരൂപേണ നെഗറ്റീവ് വാചകങ്ങൾ ഉപയോഗിക്കരുത്. ഉദാഹരണത്തിന് 'നീ കള്ളം പറയരുത്', 'നീ നഖം കടിക്കരുത്' എന്നീ തരത്തിലുള്ള സംസാരങ്ങൾ പാടില്ല. അഞ്ചിലധികം കാര്യങ്ങൾ പറയാതിരിക്കാനും ശ്രദ്ധിക്കുക.

ഒറ്റ ദിവസംകൊണ്ട് ഫലം ലഭിക്കുന്ന കാര്യമല്ല ഇത്. ദിവസങ്ങളും ആഴ്ചകളും ഇതിനായി വേണ്ടി വന്നേയ്ക്കാം. ആദ്യ ദിവസങ്ങളിൽ  രണ്ടോ മൂന്നോ മിനിറ്റ് സംസാരിക്കുക. പിന്നീട് അഞ്ച്, ആറ് മിനിറ്റ് വരെ സംസാരം തുടരാം. നാലാഴ്ച മുതൽ മൂന്നുമാസം വരെയെങ്കിലും എല്ലാദിവസവും സ്ഥിരമായി ഇക്കാര്യം ചെയ്യുക. ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി എന്ന് കരുതി ഇടയ്ക്കു വച്ച് ഈ രീതി നിർത്തരുത്. കുട്ടികളെ നിർബന്ധിക്കുകയോ പ്രതിരോധത്തിലാക്കുകയോ ചെയ്യാതെ അവരുടെ മനസ്സിൽ നല്ല ചിന്തകളും പെരുമാറ്റ ശീലവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു വഴിയാണ് ഇത്.

Content Highlight : Affirmative sleep talk for children | Changing children's behavior | Sleep talk |. Positive parenting techniques | Behavior issues | Parenting  | Sleep talk 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS