കുട്ടികളുടെ അമിത ഫോൺ ഉപയോഗം കാൻസറിന് കാരണമാകുമോ?

HIGHLIGHTS
  • മൊബൈൽ ഫോൺ തലയോടു ചേർത്തു വെച്ച് ഉറങ്ങുന്നതും അപകടമാണ്.
  • സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കാം
1471645492
Representative image. Photo Credits: Orbon Alija/ istock.com
SHARE

കുട്ടികൾ അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നുവെന്ന പരാതി പരക്കെ ഉണ്ട്. ഇതിനിടെയാണ് 8 മുതൽ 15 വയസുവരെയുള്ള കുട്ടികൾ ഒരു ദിവസം 40 മിനുട്ട് മാത്രം സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ മതി എന്ന നിയന്ത്രണം കൊണ്ടുവരാൻ  ചൈന ഒരുങ്ങുന്നു എന്ന വാർത്തകൾ കൂടി വന്നത്. സ്മാർട്ട്ഫോൺ  ഉണ്ടാക്കുന്ന ആരോഗ്യ, സാമൂഹ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ചൈന നീങ്ങുന്നത്. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ധാരണകളും തെറ്റിദ്ധാരണകളും നിരവധിയാണ്.

കുട്ടികൾ അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കാൻസർ, ട്യൂമർ പോലെയുള്ള രോഗങ്ങൾക്കു കാരണമാകുമോ ? യുഎസ് ആസ്ഥാനമായുള്ള സൈന്റിഫിക് പീയർ റിവ്യൂ  (Scientific peer review) 2018 ൽ നടത്തിയ പഠനത്തിൽ പറയുന്നത് തലച്ചോറിനെയും അഡ്രിനൽ ഗ്രന്ഥികളെയും ബാധിക്കുന്ന കാൻസറിന് അമിത ഫോൺ ഉപയോഗം കാരണമാകുമെന്നാണ്. എന്നാൽ ഇത്തരം കണ്ടെത്തലുകൾ തെറ്റാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ IARC നടത്തിയ പഠനത്തിൽ പറയുന്നത്. സ്മാർട്ട് ഫോൺ ഉപയോഗം കാൻസറിനോ ട്യൂമറിനോ കാരണമാകുമെന്നതിന് തെളിവുകളില്ല. എന്നാൽ ഇവയിൽ നിന്നും പ്രവഹിക്കുന്ന  റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി– ഞരമ്പുകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും . 

ഇത് പിന്നീട് മറ്റു രോഗങ്ങൾക്ക് കാരണമായേക്കാം. മൊബൈൽ ഫോൺ തലയോടു ചേർത്തു വെച്ച് ഉറങ്ങുന്നതും അപകടമാണ്. മെലാറ്റനിൽ ഹോർമോണുകളുടെ ഉൽപ്പാദനം കുറയ്ക്കാനും ഇതു വഴി തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കാനും സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം കാരണമാകും. കുട്ടികളിൽ പെരുമാറ്റ വൈകല്യം, പഠനത്തോടു താൽപര്യക്കുറവ്, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകൾക്കും ഇത് കാരണമാകും.നിയമബന്ധിതമായ നിയന്ത്രണങ്ങൾക്കപ്പുറം സ്മാർട്ട് ഫോൺ ഉപയോഗം സ്വയം നിയന്ത്രിക്കാൻ നമുക്ക് ശ്രമിക്കാം കുഞ്ഞുങ്ങളെയും  ഇത് ശീലിപ്പിക്കാം

Content Highlight  - Excessive phone use in children | Smartphone health risks in children | Can children's phone use cause cancer ​​| Impact of smartphone radiation on children's health | Regulating children's smartphone use | Parenting

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS