കുഞ്ഞുങ്ങളോട് പൊട്ടിത്തെറിക്കാറുണ്ടോ? ആ ശീലം മാറ്റാന്‍ ഈ നാലു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

1219568054
Representative image. Photo Credits: chameleonseye/ istock.com
SHARE

കുഞ്ഞുങ്ങള്‍ അനുസരിക്കേട് കാട്ടുമ്പോഴും കുറുമ്പു കാട്ടുമ്പോഴുമൊക്കെ അവരോട് നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കാറുണ്ടോ? ഒട്ടുമിക്കവരും കുഞ്ഞുങ്ങളോട് നിയന്ത്രണം വിട്ട് ബഹളം വെക്കുന്നവരാണ്. ദേഷ്യപ്പെട്ടതിന് ശേഷം അവര്‍ക്ക് തന്നെ അതോര്‍ത്ത് സങ്കടവുമാകും. അമിതമായ ഫോണ്‍ ഉപയോഗം, കുഞ്ഞുങ്ങള്‍ക്ക് നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളുണ്ടെങ്കിലും കുഞ്ഞുങ്ങളോട് അമിതമായി ഒച്ചയെടുത്തതാണ് ഏറ്റവും കൂടുതല്‍ കുറ്റബോധം ഉണ്ടാക്കിയ കാര്യമെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കൂടുതല്‍ മാതാപിതാക്കളും പറഞ്ഞു. 

കാര്യം ഇങ്ങനെയാണെങ്കില്‍ കുഞ്ഞുങ്ങളുടെ നേരെയുള്ള ഈ ഒച്ചയിടല്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യും? പീസ്ഫുള്‍ പാരന്റ്, ഹാപ്പി കിഡ്‌സ്: ഹൗ ടു സ്റ്റോപ്പ് യെല്ലിങ് ആന്‍ഡ് സ്റ്റാര്‍ട്ട് കണക്ടിംഗ് (Peaceful Parent, Happy Kids: How to Stop Yelling and Start Connecting) എന്ന പ്രസിദ്ധമായ പുസ്തകമെഴുതിയ ഡോക്ടര്‍ ലോറ മര്‍ഖാന്റെ അഭിപ്രായത്തില്‍ മാതാപിതാക്കളുടെ ശീലങ്ങള്‍ മാറ്റുകയാണ് ഇതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം.

ശീലം മാറ്റുന്നതിന്റെ ആദ്യപടി ഏത് കാര്യത്തിനും ആവശ്യമില്ലാതെ കുഞ്ഞുങ്ങളോട് ഒച്ചയെടുക്കില്ലെന്ന് സ്വയം തീരുമാനിക്കലാണ്. മാതാപിതാക്കള്‍ ഈ തീരുമാനം എടുക്കുന്നതോടെ ഒച്ചയെടുക്കുക എന്നുള്ളതല്ല ആദ്യത്തെ റിഫ്‌ലക്‌സ് ആക്ഷന്‍ (reflex action) എന്ന് തലച്ചോറിന് ബോധ്യമാകും. അതുകൊണ്ട് മാത്രം ആയില്ല. ഇത് പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ട നാല് കാര്യങ്ങളുണ്ട്.

ഒന്നാമതായി ചെറിയ കാര്യങ്ങള്‍ക്ക് ഒച്ചയെടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും എത്ര  ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്ര നാളും ബഹളം വെച്ചിരുന്നതെന്ന്. രണ്ടാമതായി ദിവസവും പത്ത് മിനിറ്റ് ശാന്തമായി ധ്യാനിക്കുക. നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ദേഷ്യം കുറയുന്നത് നിങ്ങള്‍ക്ക് കാണാനാകും.

മൂന്നാതായി കുഞ്ഞുങ്ങളോട് ഒച്ചയെടുക്കാന്‍ തോന്നുമ്പോള്‍ പ്രയോഗിക്കാന്‍ ഒരു നല്ല വാക്ക് കണ്ട് പിടിക്കുക. പൊട്ടിത്തെറിക്കുമെന്ന് തോന്നുമ്പോള്‍ അത് മനസ്സില്‍ പലയാവര്‍ത്തി പറയുക. കുഞ്ഞുങ്ങളോട് ഒച്ച വെക്കാതെ ശാന്തമാക്കാന്‍ ഇത് സഹായിക്കും. 

ഏത്ര വട്ടം ഒച്ച വെച്ചാലും എത്ര ഉച്ചത്തില്‍ അലറിയാലും കുഞ്ഞുങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെന്നില്ല. അപ്പോള്‍ നാലാമതായി ചെയ്യാവുന്ന കാര്യം കുഞ്ഞിന്റെ തലത്തിലേക്ക് താഴുകയാണ്. അവരെ ഒന്ന് കെട്ടിപ്പിടിച്ചു അവരുടെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ടന്ന് പറയുക. അവര്‍ക്കത് പുതിയ വെട്ടം പകരും. നിങ്ങളും അറിയാതെ ശാന്തരാകും.

Content Highlights: Parenting | Kids | Children 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS