ADVERTISEMENT

സ്‌കൂളില്‍ പോകാന്‍ അവന് മടിയാണ്. കുട്ടിയ്ക്ക് അഞ്ചു വയസ്സാണെങ്കിലും പതിനഞ്ചു വയസ്സാണെങ്കിലും പല മാതാപിതാക്കളും പറയുന്ന കാര്യമാണിത്. എന്ത് കൊണ്ടായിരിക്കും സ്‌കൂളില്‍ പോകാന്‍ അവനോ അവളോ മടിക്കുന്നത്. മടി മാത്രമാണോ അതിനുള്ള കാരണം? സ്‌കൂളില്‍ പോകാന്‍ മടി ഒരു സാധാരണ കാരണമാണെങ്കിലും തുടര്‍ച്ചയായി കുട്ടികള്‍ സ്‌ക്കൂളില്‍ പോകാന്‍ വിസ്സമ്മതിക്കുണ്ടെങ്കില്‍ അതിനു ചിലപ്പോള്‍ ആഴത്തിലുള്ള മറ്റ് കാരണങ്ങളും ഉണ്ടായേക്കാം. വളര്‍ച്ചയുടെ ഘട്ടത്തിലെ പ്രശ്‌നങ്ങളോ സാമൂഹികവും മനഃശാസ്ത്രപരമായ കാരണങ്ങളോ സ്‌കൂളില്‍ മറ്റ് കുട്ടികളില്‍ നിന്നും നേരിടേണ്ടി വരുന്ന ബുള്ളിങ്ങോ (bullying ) ഒക്കെ അതിനുള്ള കാരണമായിരിക്കാം. കാര്യം ഇത്ര സാരമാണെങ്കില്‍ മാതാപിതാക്കള്‍ എന്താണ് ചെയ്യേണ്ടത്?  

 

∙കുട്ടികള്‍ പറയുന്നത് കാര്യത്തിലെടുക്കുക 

മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും അത്ര സുഖകരമല്ലാത്ത മാനസിക അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, നിങ്ങളുടെ കുട്ടികള്‍ സ്ഥിരമായി വിദ്യാലയത്തില്‍ പോകാന്‍ മടി കാണിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം നിങ്ങള്‍ വളരെ ഗൗരവത്തിലെടുക്കണം. അവരോടൊപ്പമിരുന്ന് നിങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നിസാരമായി തള്ളിക്കളയരുത്.

 

∙വീട്ടിലിരിക്കുന്നതിലെ രസം കളയുക 

ചില കുട്ടികള്‍ക്ക് സ്‌ക്കൂളില്‍ പോകാന്‍ നേരമാകുമ്പോള്‍ പെട്ടെന്ന് വയറു വേദനയും പനിയുമൊക്കെ വരാറുണ്ട്. അവരുടെ അസുഖം സാരമാണോ എന്ന് പരിശോധിക്കുക. ചിലപ്പോള്‍ ഗൃഹപാഠം ചെയ്യാത്തത് മൂലമോ മറ്റേതെങ്കിലും പേടി കൊണ്ടോ ഒക്കെ ആകാം കുട്ടികള്‍ അങ്ങനെ പറയുന്നത്. കുട്ടിയ്ക്ക് ഛര്‍ദിയോ പനിയോ ഒന്നും ഇല്ലെന്ന് കാണുകയാണെങ്കില്‍ അവരെ സ്‌ക്കൂളില്‍ പോകാന്‍ പ്രേരിപ്പിക്കുക. കുട്ടിയോട് സ്‌ക്കുളിലെത്തിയിട്ട് എങ്ങനെയുണ്ടെന്ന് നോക്കാന്‍ പറയുക. ബുദ്ധിമുട്ട് തുടരുകയാണെങ്കില്‍ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോകാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുക. സ്‌കൂളില്‍ പോകാതെ വീട്ടിലിരിക്കുന്നതില്‍ യാതൊരു രസവും കുട്ടികള്‍ക്ക് നല്കാതിരിക്കുകയാണ് വേണ്ടത്. രോഗിയായി വീട്ടിലിരിക്കുന്ന ദിവസം ഒരു വിനോദദിനം അല്ലെന്ന് അവര്‍ തിരിച്ചറിയുന്നതോടെ സ്‌ക്കൂളിലേക്ക് പോകാന്‍ അവര്‍ക്ക് താല്പര്യമുണ്ടാകും.

 

∙കൂടുതല്‍ ആഴമേറിയ പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുക 

സ്‌ക്കൂളില്‍ കുട്ടിക്ക് കൂട്ടുകാരില്‍ നിന്നും ശാരീരികമോ മാനസികമോ ആയ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ടോ എന്ന് പരിശോധിക്കുക. അവരോട് കൂടെയിരുന്ന് സംസാരിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. തനിച്ചിരിക്കുമ്പോഴുള്ള വല്ലാത്ത ഭയം, കരച്ചില്‍ അടക്കാനാവാത്ത അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ കുട്ടിയില്‍ കാണുകയാണെങ്കില്‍ ഒരു പീഡിയാട്രീഷ്യന്റെ സഹായംതേടുക.

 

Content Highlight - .Reluctance to go to school | Reasons for reluctance to go to school | Deeper reasons for reluctance to go to school | Bullying at school | Seeking help for reluctance to go to school | Parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com