ADVERTISEMENT

നേഴ്സറിയിലേക്കുള്ള യാത്രക്കിടയിൽ അൽപ്പം വാശിക്കാരിയായ മകളെ ഒന്ന് ഉപദേശിച്ചു കളയാം എന്ന് കരുതിയതാണ് സതീഷ്. "നീ ഇങ്ങനെ അനുസരിക്കാതെ വാശിപിടിച്ചാൽ അപ്പായ്ക്കും അമ്മയ്ക്കും ദേഷ്യവും സങ്കടവും ഒക്കെ വരില്ലേ?" എന്ന ചോദ്യത്തെയാണ് മുകളിലെ മറുചോദ്യം കൊണ്ട് മകൾ നേരിട്ടത്. ഉള്ളു പൊള്ളിക്കുന്ന ചോദ്യത്തിനുമുമ്പിൽ ഒരുവേള പതറിപ്പോയി ആ ചെറുപ്പക്കാരൻ.

കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യം ഉയർത്തുന്ന  ആശങ്കകളെ നമുക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ.  ഈ പ്രതികരണത്തിൽ തന്നെ 'അമ്മ കരയാനുള്ള ആളാണെന്നും അച്ഛനാണ് ദേഷ്യക്കാരാണെന്നുമുള്ള ഒട്ടും പുരോഗമനമല്ലാത്ത ഒരു പൊതുബോധം ഇളം മനസ്സിൽ രൂപപ്പെടുന്നത് കാണാം. പലപ്പോഴും കുട്ടികളുടെ സാന്നിധ്യത്തെ മറന്നു കൊണ്ട് മാതാപിതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ അവരുടെ കുഞ്ഞു മനസ്സിൽ ആഴത്തിൽ പതിയുന്നുണ്ടെന്ന വസ്തുത മറക്കരുത്. ആയതിനാൽ ചില കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

∙ കുട്ടികൾ കൂടെയുള്ളപ്പോൾ ആനാവശ്യമായ തർക്കങ്ങളും വാഗ്‌വാദങ്ങളും ഒഴിവാക്കാൻ  ശ്രമിക്കുക
∙ വൈകാരികമായ പ്രതികരണങ്ങൾ സ്വയം നിയന്ത്രിക്കുക
∙ ജൻഡർ സ്റ്റീരിയോടൈപിങ് വാക്കിലും പ്രവർത്തിയിലും ഒഴിവാക്കുക
∙ കുട്ടികളോട് തുറന്നു സംസാരിക്കുക
∙ ഫാമിലി ടൈം കുറയാതെ നോക്കുക

കവിവാക്യം ഒരിക്കൽ കൂടി ഓർത്തു പോകുന്നു
"വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘ ദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ"

(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകൻ )

Content Highlight – Parent-child communication ​| Gender stereotypes in parenting | Emotional reactions of parents | Importance of family time | Positive parenting strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com