ADVERTISEMENT

ഒരു കുട്ടിയുടെ ബൗദ്ധികവും മാനസികവുമായ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ വലിയ  പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടികൾ ആയിരിക്കുന്ന ചുറ്റുപാടിലുള്ള വ്യത്യസ്ത നിറങ്ങളുമായുള്ള അവരുടെ സമ്പർക്കം കുട്ടിയുടെ മാനസിക വളർച്ച, ബുദ്ധിപരമായ കഴിവുകൾ, മൊത്തത്തിലുള്ള വളർച്ച എന്നിവയെ സ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

1. നിറങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതെങ്ങനെ? 
നിറങ്ങൾ വൈകാരിക പ്രതികരണങ്ങൾ ഉണർത്തുന്നു. ഉദാഹരണത്തിന്, ചുവപ്പും മഞ്ഞയും പോലെയുള്ള തീക്ഷ്ണ നിറങ്ങൾക്ക് കുഞ്ഞുങ്ങളിലെ ഊർജ്ജവും സർഗ്ഗാത്മകതയും ഉത്തേജിപ്പിക്കാൻ കഴിയും. അതേസമയം നീലയും പച്ചയും പോലെയുള്ള നിറങ്ങൾ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങാൻ പോവുകയാണെങ്കിൽ ചെമന്ന നിറത്തേക്കാൾ നീലയോ പച്ചയോ ആയ ചുറ്റുപാടായിരിക്കും കൂടുതൽ നല്ലത് എന്ന് സാരം.

2. നിറങ്ങളുടെ ലോകവും കുട്ടികളുടെ ബൗദ്ധിക വളർച്ചയും
വൈരുദ്ധ്യാത്‌മകമായ നിറങ്ങൾ കാഴ്ചയുടെ ലോകത്തേക്കുള്ള കുട്ടികളുടെ താല്പര്യത്തെ ഉത്തേജിപ്പിക്കുന്നു. കുഞ്ഞിന്റെ കാഴ്ചശക്തിയുടെ വികാസത്തിന് ഇത് അത്യാവശ്യമാണ്. കറുപ്പും വെളുപ്പും പോലുള്ള തീവ്രതയുള്ള  വൈരുദ്ധ്യാത്‌മകമായ നിറങ്ങൾക്ക് കുഞ്ഞുങ്ങളുടെ ശ്രദ്ധ വർധിപ്പിക്കാനും അത് വഴി മെച്ചപ്പെട്ട വൈജ്ഞാനിക വളർച്ച കൈവരിക്കാനും സാധിക്കുമെന്ന് ലോറ എൽ സ്മിത്തിന്റെ ചൈൽഡ് സൈക്കോളജി ആൻഡ് ഡവലപ്മെന്റ് ഫോർ ഡമ്മിസ് എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.

3. കുട്ടികളുടെ ലോകം നിറങ്ങളുടേതാകട്ടെ
കാഴ്ചയിൽ സമ്പന്നമായ അന്തരീക്ഷം സൃഷ്ടിക്കാൻ കുട്ടികൾ ആയിരിക്കുന്ന ചുറ്റുപാടിൽ പല വർണ്ണങ്ങൾ നിറഞ്ഞ വൈവിധ്യമാർന്ന നിറങ്ങൾ ഉപയോഗിക്കണം. നഴ്സറിയിലെ പല വർണ്ണങ്ങളിലുള്ള കളിപ്പാട്ടങ്ങൾക്ക് അവരുടെ കാഴ്ചയെ ഉത്തേജിപ്പിക്കാനും അവരുടെ  ജിജ്ഞാസയെ വളർത്താനും കഴിയും.

4. കുട്ടികൾക്ക് നിറങ്ങളോടുള്ള പ്രതികരണം ശ്രദ്ധിക്കാം
വ്യത്യസ്ത നിറങ്ങളോടുള്ള നിങ്ങളുടെ കുഞ്ഞിന്റെ പ്രതികരണങ്ങൾ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിറങ്ങളോടുള്ള കുഞ്ഞുങ്ങളുടെ പ്രതികരണങ്ങൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങളുടെ ഇഷ്ട നിറങ്ങളിലേക്ക് അവരായിരിക്കുന്ന ഇടങ്ങളുടെ നിറങ്ങൾ പരുവപ്പെടുത്തുകയാണ് വേണ്ടത്.

English Summary:

Secrets of Colors in Child Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com