വെസൂവിയസ് ലോകത്തിലെ അപകടകാരിയായ അഗ്നിപർവതമായതെങ്ങനെ?

HIGHLIGHTS
  • ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിലൊന്നാണിത്
  • വെസൂവിയസ് പർവ്വതം വാസ്തവത്തിൽ രണ്ട് പർവതങ്ങൾ ചേർന്നതാണ്
vesuvius-volcano-eruption
Mount volcano Vesuvius . Photo credit : Andrii Kozak/Shutterstock
SHARE

അഗ്നിപർവതം എന്ന് കേൾക്കുമ്പോൾത്തന്നെ ഉള്ളിൽ ഒരു തിരയിളക്കമാണ്. അഗ്നി പർവതം പൊട്ടിയാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ തന്നെയാണ് അതിനുള്ള കാരണം. അങ്ങനെ വരുമ്പോൾ വെസൂവിയസ് എന്ന ഇറ്റലിയിലെ ഈ അഗ്നിപർവ്വതത്തെ പറ്റി അറിഞ്ഞാലോ..?  ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിലൊന്നാണിത്. അഗ്നിപർവതത്തിന്റെ സ്ഫോടന ഫലമായി ഒരു നഗരം തന്നെ ഇല്ലാതാക്കുക, ഓർക്കാൻ കഴിയുമോ ?  റോമൻ നഗരങ്ങളായ പോംപിയും ഹെർക്കുലേനിയവും ഈ സ്ഫോടനത്തിൽ നാമാവശേഷമായി. 

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അഗ്നിപർവ്വതത്തിനു പിന്നിൽ രസകരമായ ചില യാഥാർഥ്യങ്ങൾ ഒളിഞ്ഞിരുപ്പുണ്ട്.  വെസൂവിയസ് പർവ്വതം  വാസ്തവത്തിൽ രണ്ട് പർവതങ്ങൾ ചേർന്നതാണ്. അതായത് ഒന്നല്ല, രണ്ട് അഗ്നിപർവ്വതങ്ങൾ ആണുള്ളത്. മോണ്ടെ സോമ്മ, വെസൂവിയസ് എന്നിവയാണവ.

യുനെസ്കോ ‘വേൾഡ് ഹെറിറ്റേജ് സൈറ്റ്’ ആയി പ്രഖ്യാപിച്ചിരിക്കുന്ന വെസൂവിയസ് പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. വെസൂവിയസിന്റെ സജീവമായ കോൺ നിർമ്മിച്ചത് പൂർവ്വിക മോണ്ടെ സോമ അഗ്നിപർവ്വതത്തിന്റെ ഒരു വലിയ കാൽഡെറയിലാണ്, ഇത് ഏകദേശം 17 000 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്നു. ലാവ, പ്യൂമിസ്, അഗ്നിപർവ്വത ചാരം എന്നിവയുടെ പാളികൾ കൊണ്ട് നിർമ്മിച്ച സങ്കീർണ്ണമായ സ്ട്രാറ്റോവോൾക്കാനോയാണ് വെസൂവിയസ് പർവ്വതം. 

പ്രധാനമായും 8 പൊട്ടിത്തെറികളാണ് വെസൂവിയസിൽ നിന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ചൂടുള്ള വിഷവാതകങ്ങളുടെയും ദ്രാവകവൽക്കരിച്ച പാറയുടെയും ഒരു ഹിമപാതമാണ് സ്ഫോടനഫലമായി ഉണ്ടാകുക. 100 കിലോമീറ്റർ വേഗതയിലാണ് ലാവയും മറ്റും ഒഴുകിയെത്തുക. എ ഡി 79 ഓഗസ്റ്റ് 24 ന് ഉണ്ടായ പൊട്ടിത്തെറി 24 മണിക്കൂറിലധികം നീണ്ടുനിന്നതായി പറയപ്പെടുന്നു. 1631 ഡിസംബറിൽ ഉണ്ടായ ഒരു വലിയ പൊട്ടിത്തെറിയിൽ ഏകദേശം 3,000 പേർ കൊല്ലപ്പെടുകയും നിരവധി ഗ്രാമങ്ങളെ ലാവാ പ്രവാഹത്തിൽ നാമാവശേഷമാകുകയും ചെയ്യുകയും ചെയ്തു.

അവസാനത്തെ വലിയ പൊട്ടിത്തെറി നടന്നത് 1944 മാർച്ചിലാണ്. ഇത് രണ്ടാഴ്ച നീണ്ടുനിൽക്കുകയും പോംപൈ എയർഫീൽഡിൽ നിലയുറപ്പിച്ച 80 ഓളം വിമാനങ്ങൾ നശിച്ചുപോയി.  ഇന്ന് 600,000 ആളുകൾ റെഡ് സോണിനുള്ളിൽ താമസിക്കുന്നു, അവരുടെ അടിയന്തര കുടിയൊഴിപ്പിക്കലിന് അധികാരികൾക്ക് പദ്ധതിയുണ്ട്. 

 English Summary : Vesuvius volcano eruption

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA