ADVERTISEMENT

അനക്കോണ്ട എന്ന ഹോളിവുഡ് ചിത്രം റിലീസ് ആയതോടെ ലോകമെമ്പാടുമുള്ള ആളുകളിൽ ഭീതി പടർത്തിക്കൊണ്ട് പതിഞ്ഞതാണ് അനക്കോണ്ട എന്ന ഭീമൻ പാമ്പിന്റെ ചിത്രം. ആമസോൺ വനാന്തരങ്ങളിൽ ജലാശയങ്ങളിൽ ഒളിച്ചിരുന്ന് മനുഷ്യനെ വരെ വിഴുങ്ങുന്നതായി ചിത്രീകരിച്ച ഈ പാമ്പിനെ പറ്റിയുള്ള ചില വാസ്തവങ്ങൾ ഇനിയും അറിയാതെ പോയിട്ടുണ്ട്. അനക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒരിനമാണ്‌ അനക്കോണ്ട. ഈ ഭീമന്റെ ശാസ്ത്രനാമം യൂനെക്റ്റസ് മൂരിനസ് എന്നാണ്. എന്നാൽ സിനിമയിൽ കാണിക്കുന്നത്ര ഭീകര വലുപ്പമൊന്നും കക്ഷിക്ക് ഇല്ല. പരമാവധി എട്ടു മീറ്ററിൽ കൂടുതൽ വലിപ്പമുള്ളവ അനക്കോണ്ടകൾ വിരളമാണ്. പ്രധാനമായും ബ്രസീൽ‍, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ആമസോൺ വനങ്ങളിലും ഇവയെ കണ്ടുവരുന്നു. കേരളത്തിൽ തിരുനവന്തപുരം മൃഗശാലയിലും അരുന്ധതി എന്ന പേരിൽ ഒരു അനാക്കോണ്ട ഉണ്ട്. 

അനക്കോണ്ടയ്ക്ക് പച്ചകലർന്ന തവിട്ടു നിറമാണുള്ളത്. മറ്റു പാമ്പുകളിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ തല പരന്നതും കറുപ്പുനിറവുമാണ്. ആള് ഒരു ഭീകരനാണെങ്കിലും വിഷമില്ല എന്നതാണ് യാഥാർത്ഥ്യം. വിഷപ്പല്ലുകളും ഇല്ല. കരയ്ക്കിറങ്ങി ആരെയും ബുദ്ധിമുട്ടിക്കാനും അനാക്കോണ്ടകൾ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ സമയവും ഇവ വെള്ളത്തിനടിയിൽ കഴിഞ്ഞുകൂടുന്നു. ആമസോണിൽ ചതുപ്പ്‌നിലങ്ങളിൽ തലമാത്രം വെള്ളത്തിൽ നിന്നും പുറത്തേക്ക് കാണിക്കുന്ന രീതിയിൽ ഇവയെ കാണാൻ സാധിക്കും.

വിഷപ്പല്ലുകൾ ഇല്ലാത്തതിനാൽ തന്നെ പെരുമ്പാമ്പുകൾ ചെയ്യുന്നതുപോലെ ഇരയെ ഞെക്കിക്കൊല്ലുകയാണ് പതിവ്. മുട്ടകൾ വിരിയുമ്പോൾ 60 കുഞ്ഞുങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും ഒരു മീറ്ററെങ്കിലും നീളം വരും. നല്ല നീന്തൽക്കാരാണ്, കരയിൽ താമസിക്കാൻ അവർ ഇഷ്ടപ്പെടുന്നു.

അനക്കോണ്ടകൾ മാംസഭോജികളാണ്, മറ്റു മൃഗങ്ങളെ ഭക്ഷിക്കുന്നു. തനിക്ക് പിടിക്കാൻ കഴിയുന്ന എന്തും അവർ കഴിക്കും. ചെറിയ സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, മത്സ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വലിയ അനക്കോണ്ടകൾക്ക് മാൻ, കാട്ടുപന്നി, ജാഗ്വാർ, കാപ്പിബാര തുടങ്ങിയ വലിയ മൃഗങ്ങളെ വരെ തിന്നാൻ കഴിയും. താടിയെല്ലുകളിൽ പ്രത്യേക അസ്ഥിബന്ധങ്ങളുള്ളതിനാൽ അവയ്ക്ക് എത്ര വലിയ മൃഗത്തെയും എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും. ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം ഇവക്കില്ല. ഒത്ത ഒരു ഇരയെ കിട്ടിയാൽ ഒരാഴ്ചത്തേക്ക് ഭക്ഷണം വേണ്ട. 

പകൽ സമയങ്ങളിൽ ഇവ പലപ്പോഴും ഉറക്കമായിരിക്കും. അനക്കോണ്ടകൾ 20 മുതൽ 30 അടി വരെ നീളത്തിൽ വളരുന്നു. ഇവയ്ക്ക് 500 പൗണ്ടിലധികം ഭാരം വരും. അനക്കോണ്ടകളുടെ കൂട്ടത്തിൽ റെറ്റിക്യുലേറ്റഡ് പൈത്തൺ ആണ് ഏറ്റവും നീളമേറിയ പാമ്പ്. ഏകദേശം 10 വർഷത്തോളമാണ് ഇവയുടെ ആരോഗ്യകരമായ ജീവിതം കണക്കാക്കപ്പെടുന്നത്. നാളിതുവരെ  ഒരു അനക്കോണ്ടയും മനുഷ്യനെ ഭക്ഷിച്ചതായി രേഖകളില്ല. പകരം മനുഷ്യർ അവയെ അവന്റെ ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറി വേട്ടയാടുകയാണ് ചെയ്യുന്നത്. 

English Summary : Anaconda snake interesting facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com