കല്ലിൽ കൊത്തിയ പാതാളലോകം! തുർക്കിയിലെ ദുരൂഹദേവാലയത്തിലെ രഹസ്യങ്ങൾ വെളിപ്പെടുമ്പോൾ

HIGHLIGHTS
  • സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാസ്ഥലമായിരുന്നു യസിലിക്കായ
the-hittites-yaziliikaya-3200-year-old-shrine-in-turkey
ചിത്രത്തിന് കടപ്പാട്: യുട്യൂബ്
SHARE

മൂവായിരം വർഷങ്ങൾ മുൻപ് തുർക്കിയിലെ യസിലിക്കായയിൽ പണികഴിപ്പിച്ച ദേവാലയത്തിലുള്ള  ശിലാരൂപങ്ങളുടെ രഹസ്യം ഗവേഷണത്തിലൂടെ വെളിപ്പെടുത്തി വിദഗ്ധർ. തുർക്കിയിൽ 1700 മുതൽ 1100 ബിസി വരെ അധികാരത്തിലിരുന്ന ഹിറ്റൈറ്റ് സാമ്രാജ്യമാണു ദേവാലയത്തിന്റെ നിർമാതാക്കൾ. 1834ൽ ഫ്രഞ്ച് പര്യവേക്ഷകനായ ചാൾസ് ടെക്‌സിയറാണു ഈ ദേവാലയം കണ്ടെത്തിയത്.

ദേവൻമാരെയും മൃഗങ്ങളെയും ഭീകരസത്വങ്ങളെയുമെല്ലാം യസിലിക്കാലയിലെ ദേവാലയഭിത്തിയിൽ കൊത്തിവച്ചിട്ടുണ്ട്. സൂര്യന്റെയും മഴയുടെയും ദേവതകൾ ഉൾപ്പെടെ ദൈവങ്ങളുടെ പ്രതിമകൾ മുകളിൽ. സത്വങ്ങൾ താഴെ. ഇതിനു സമീപമുള്ള ഭിത്തികളിൽ ചന്ദ്രന്റെ വിവിധ രൂപങ്ങൾ. എന്താണ് ഈ കലയിലൂടെ ചരിത്രകാല ഹിറ്റൈറ്റ് സമൂഹം ഉദ്ദേശിച്ചതെന്നത് ഒരു ചുരുളഴിയാ രഹസ്യമായി നിലനിന്നിരുന്നു. ഇതെപ്പറ്റി വിവിധ വാദങ്ങൾ വിദഗ്ധർക്കിടയിലുണ്ടാണയിരുന്നു.

the-hittites-yaziliikaya-3200-year-old-shrine-in-turkey1
ചിത്രത്തിന് കടപ്പാട്: യുട്യൂബ്

ഇവയിൽ ഗവേഷണം നടത്തിയ ഗവേഷകർ, പ്രപഞ്ചത്തെപ്പറ്റിയുള്ള അന്നത്തെ ഹിറ്റൈറ്റ് ധാരണകളാകാം കൊത്തിവച്ചിരിക്കുന്നതെന്ന അനുമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഏഴുവർഷമായി ഇവിടെ നടത്തിയ ഗവേഷണത്തിനു ശേഷമാണു ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ.ആദിമകാല ഹിറ്റൈറ്റ് ഐതിഹ്യം പ്രകാരം ഭൂമി, ആകാശം, പാതാളം എന്നിവ ചേർന്നതാണു പ്രപഞ്ചം. ഈ വിശ്വാസപ്രകാരം മുകളിലുള്ള ദേവതാരൂപങ്ങൾ ആകാശത്തെയും താഴെയുള്ള ജീവികൾ പാതാളത്തെയും സൂചിപ്പിക്കുന്നെന്നു ഗവേഷകർ പറയുന്നു.

the-hittites-yaziliikaya-3200-year-old-shrine-in-turkey2
ചിത്രത്തിന് കടപ്പാട്: യുട്യൂബ്

ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാസ്ഥലമായിരുന്നു യസിലിക്കായ. പൗരാണിക നഗരവും ഹിറ്റൈറ്റുകളുടെ തലസ്ഥാനവുമായ ഹറ്റൂസയുടെ സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ കാലത്തെ തുർക്കിയിലെ, മധ്യമേഖലയിൽ ബോഗസ്‌കലെ ഗ്രാമത്തിനടുത്തായാണു ഈ ചരിത്രസ്ഥലം.

പാറകൾ തുരന്നെടുത്ത്, ഓപ്പൺ എയർ രീതിയിലാണു ദേവാലയത്തിന്റെ നിർമിതി. ആരാധനയ്ക്കു പുറമേ, ആഘോഷസ്ഥലമായും വിശേഷച്ചടങ്ങുകൾക്കുള്ള ഓഡിറ്റോറിയമായും ഈ സ്ഥലം ഉപയോഗിക്കപ്പെട്ടിരുന്നു. 2019ലാണ് ഇവിടത്തെ കൽരൂപങ്ങളെപ്പറ്റിയുള്ള ഒരു പഠനത്തിനു ശേഷം സ്വിസ് ഗവേഷകരായ സാംഗറും റീത്ത ഗോഷിയും ഈ കൽരൂപങ്ങൾ ഒരു പക്ഷേ ഒരു കലണ്ടറായിരിക്കാമെന്നു പ്രഖ്യാപിച്ചത്. എന്നാൽ ഈ അനുമാനത്തിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. പഠനങ്ങൾ തുടർന്നു.എന്നാൽ പിന്നീട് ഗവേഷകർ കുറച്ചുകൂടി സാധ്യതയുള്ള പുതിയ അനുമാനങ്ങളിലേക്കെത്തി.

English summary: The Hittites Yazılıkaya 3200 year old shrine in Turkey

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA