'വിശ്വവിഘ്യാതമായ മൂക്ക്’; ലോകത്തിലെ ഏറ്റവും നീളമേറിയ മൂക്കിന് ഉടമ- റെക്കോർഡ്

HIGHLIGHTS
  • മെഹ്മതിനെക്കാൾ നീളംകൂടിയ മൂക്കുള്ളവർ ലോകത്ത് ജീവിച്ചിരിപ്പുണ്ടാകാം
turkish-man-named-mehmet-ozyurekhas-the-longest-nose-in-the-world
മെഹ്മത് ഒസ്യൂറെക്
SHARE

ലോകത്തിലെ ഏറ്റവും വലിയ മൂക്കുള്ളത് ആരാണെന്ന് അറിയുമോ? തുർക്കി സ്വദേശിയായ മെഹ്മത് ഒസ്യൂറെക് എന്നയാളാണ് 'വിശ്വവിഘ്യാത മൂക്കിന്' ഉടമയായിരിക്കുന്നത്. 8.8 സെന്റിമീറ്റർ നീളമാണ് ഇദ്ദേഹത്തിന്റെ മൂക്കിനുള്ളത്. മൂക്കിന്റെ പാലം തുടങ്ങുന്നത് മുതൽ താഴെയറ്റം വരെയാണ് അളന്നത്. ഇറ്റാലിയന്‍ ടി.വി ഷോ ആയ ലോ ഷോ ഡി റെക്കോർ‍ഡ് എന്ന പരിപാടിയിലാണ് മെഹ്മതിന്റെ മൂക്കിന്റെ നീളം അളന്നത്.

ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും നീളം കൂടിയ മൂക്കിന്റെ ഉടമയ്ക്കുള്ള ഗിന്നസ് ലോക റെക്കോർഡ് 2010–ൽ തന്നെ മെഹ്മത് നേടിയിരുന്നു. റെക്കോർഡ് പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഹ്മത് വീണ്ടും മൂക്ക് അളന്നത്. അളവുകളിൽ ഒരു മാറ്റവും ഇല്ലായിരുന്നു. 

71– വയസ്സുകാരനാണ് മെഹ്മത്. മെഹ്മതിനെക്കാൾ നീളംകൂടിയ മൂക്കുള്ളവർ ലോകത്ത് ജീവിച്ചിരിപ്പുണ്ടാകാം. പക്ഷേ ഔദ്യോഗികമായി ആരും ഇതുവരെ മെഹ്മതിനെതിരെ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടില്ല. ചരിത്രത്തിലെ ഏറ്റവും നീളമേറിയ മൂക്കിന് ഉടമ ഇംഗ്ലണ്ട് സ്വദേശി ആയിരുന്ന തോമസ് വെഡ്ഡർസ് ആണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വെഡ്ഡറിന്റെ മൂക്കിന് 19 സെന്റിമീറ്റർ നീളമാണ് ഉണ്ടായിരുന്നത്. 

English summary : Turkish man Mmehmet Ozyurekhas with the longest nose in the world

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA