മൂന്നു തീയതികൾ അടയാളപ്പെടുത്തിയ ഹിറ്റ്ലറിന്റെ വാച്ച് ലേലത്തിൽ; വില 11 ലക്ഷം യുഎസ് ഡോളർ

adolf-hitlers-watch-featuring-initials-ah-and-a-swastika-sells-at-auction
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

കുപ്രസിദ്ധമായ നാത്‌സി ആശയസംഹിതയുടെ ഉപജ്ഞാതാവും രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയുടെ ഭരണാധികാരിയും ലോകത്തെ തന്നെ ഏറ്റവും വലിയ വിവാദ വ്യക്തിത്വങ്ങളിൽ ഒരാളുമായ അഡോൾഫ് ഹിറ്റ്ലറുടെ വാച്ച് യുഎസിൽ 11 ലക്ഷം യുഎസ് ഡോളറിന് ലേലത്തിൽ വിറ്റു. ഹ്യൂബർ കമ്പനിയുടെ ഈ വാച്ചിനുള്ളിൽ അഡോൾഫ് ഹിറ്റ്‌ലർ എന്ന് ചുരുക്കെഴുത്തായി എഎച്ച് എന്നടയാളപ്പെടുത്തിയിട്ടുണ്ട്. നാത്‌സി പാർട്ടിയുടെ ചിഹ്നവും ഇതിൽ പതിപ്പിച്ചിട്ടുണ്ട്.  1933 ഏപ്രിൽ 20ന് പിറന്നാൾ സമ്മാനമായാണ് ഈ വാച്ച് ഹിറ്റ്‌ലറിനു ലഭിച്ചതെന്നാണു ലേലകമ്പനി പറയുന്നത്. ഹിറ്റ്ലറിന്റെ 44ാം ജന്മദിനമായിരുന്നു അന്ന്.

വാച്ചിൽ മൂന്നു തീയതികളും അടയാളപ്പെടുത്തിയിട്ടുണ്ട്. ഹിറ്റ്ലറുടെ ജനനത്തീയതി, ഹിറ്റ്ലർ ജർമൻ ഭരണാധികാരിയായ തീയതി, 1933 മാ‍ർച്ചിൽ നാത്‌സി പാർട്ടി ജർമനിയിൽ തിര‍ഞ്ഞെടുപ്പ് വിജയം നേടിയ തീയതി എന്നിവയാണ് ഇവ. 1945 മേയിൽ ഫ്രഞ്ച് സൈനികർ ജർമനിയിലെ ബെർഗോഫ് ആക്രമിച്ചപ്പോൾ ഈ വാച്ച് ഏറ്റെടുത്തു. പിന്നീട് അവരിൽ നിന്നു പലരുടെ കൈവശം ഈ വാച്ചെത്തി. 1933 മുതൽ 1945 വരെയുള്ള കാലയളവിലാണ് അഡോൾഫ് ഹിറ്റ്ലർ ജർമനി ഭരിച്ചത്. ഇക്കാലയളവിൽ 11 ലക്ഷം ആളുകൾ ജർമനിയിൽ മരിച്ചു. ഇവയിലധികവും ജൂതരായിരുന്നു.ഹിറ്റ്ലറിന്റെ വാച്ചിന്റെ ലേലത്തിനെ ജൂത നേതാക്കൾ അപലപിച്ചു.

ഒട്ടേറെ വാച്ചുകൾ സ്വന്തമായുണ്ടായിരുന്നെങ്കിലും ഹിറ്റ്ലർ പൊതുവെ വാച്ചുകൾ ധരിച്ചിരുന്നില്ല. പോക്കറ്റ് വാച്ചായിരുന്നു ഹിറ്റ്ലറിനു പ്രിയം. എന്നാൽ പരിചയക്കാർക്കും അടുപ്പക്കാർക്കുമൊക്കെ ഹിറ്റ്ലർ വാച്ച് സമ്മാനമായി നൽകാറുണ്ടായിരുന്നു. ലാംഗെ ആൻഡ് സോഹ്നെ കമ്പനി നിർമിച്ച സ്വർണ വാച്ചുകളായിരുന്നു ഇവ. 1944ൽ ഹിറ്റ്ലർ തന്റെ ഡോക്ടറായിരുന്ന ഡോ. തിയഡോർ ഗിൽബെര‍്ട്ട് മോറലിനു നൽകിയ വാച്ചും വൻ തുകയ്ക്കു വിറ്റായിരുന്നു. 

English Summary: Adolf Hitlers watch featuring initials AH and a swastika sells at auction

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}