ADVERTISEMENT

വടക്കൻ യൂറോപ്പിൽ ഉത്തരധ്രുവമേഖലയോട് സാമീപ്യമുള്ള രാജ്യമാണ് മാരിടൈം.  കാലാവസ്ഥയും തണുത്ത വേനൽക്കാലങ്ങളും സുന്ദരമായ മഞ്ഞുമലകളുമൊക്കെയുള്ള മനോഹരമായ രാജ്യം. വൈക്കിങ് കാലഘട്ടമൊക്കെ ഉൾപ്പെടുന്ന സഹസ്രാബ്ദങ്ങളുടെ ചരിത്രം ഈ സ്‌കാൻഡിനേവിയൻ രാഷ്ട്രത്തിനുണ്ട്.

 

നോർവെയിൽ കണ്ടുവരുന്ന ഒരു അദ്ഭുത പ്രതിഭാസമാണ് ഹെസ്ഡാലൻ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന വിചിത്രപ്രകാശം.നോർവേയിലെ ട്രോൻഡെലാം കൗണ്ടിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ഹെസ്ഡാലൻ. ഇവിടെയാണ് 12 കിലോമീറ്ററോളം നീളത്തിൽ ആകാശത്തു പ്രകാശം പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ഇതിനെ ഹെസ്ഡാലൻ ലൈറ്റ്‌സ് എന്നു വിളിക്കാൻ തുടങ്ങി. ഈ വിചിത്രമായ പ്രകാശത്തിനു പല കാരണങ്ങൾ കണക്കാക്കുന്നെങ്കിലും എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

 

രാത്രിയും പകലും ഈ പ്രകാശം കണ്ടവരുണ്ട്. തെളിമയാർന്ന വെള്ളനിറത്തിലോ ചുവപ്പ്, മഞ്ഞ നിറങ്ങളിലോ ഇതു കാണപ്പെടാം. താഴ്​വരയുടെ ചക്രവാളത്തിനു മുകളിലും താഴെയുമായി ഇതു പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോൾ സെക്കൻഡുകൾ മാത്രമാണ് ഇതു നീണ്ടുനിൽക്കുന്നത്. ചിലപ്പോൾ മണിക്കൂറുകളോളം ഇതു കാണാം. ചിലപ്പോൾ വളരെ കൂടിയ വേഗത്തിൽ നീങ്ങുന്ന ഈ പ്രകാശം ചിലപ്പോൾ പതിയായിരിക്കും സഞ്ചരിക്കുക. ഇനി ചിലപ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതു പോലുള്ള പ്രതീതിയും ഇതു സൃഷ്ടിക്കാറുണ്ട്.

 

1930 മുതൽ ഈ പ്രകാശം കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്. 1981 ഡിസംബർ മുതൽ 1984 വരെയുള്ള കാലയളവിൽ ഇവ കാണപ്പെട്ടതിന്റെ തോത് കൂടി. ആഴ്ചയിൽ 15 മുതൽ 20 തവണ വരെ ഈ പ്രകാശം അന്നു വെട്ടപ്പെട്ടു. ഒട്ടേറെ ആളുകൾ ഇതു കാണാനമായി ഹെസ്ഡാലനിലേക്ക് ഒഴുകി. 2010 മുതൽ ഇതിന്റെ തോത് കുറഞ്ഞുവന്നു. ഇപ്പോൾ വർഷത്തിൽ 10 മുതൽ 20 തവണ വരെയൊക്കെയാണ് ഈ പ്രകാശം സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

 

പല കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് പറയപ്പെടാറുണ്ട്. മിറാഷ് പോലെയൊരു പ്രതിഭാസമാണെന്നു വാദിക്കുന്നവരുണ്ട്. വിമാനങ്ങളുടെയും മറ്റും പ്രകാശം അന്തരീക്ഷത്തിൽ പ്രതിഫലനം നടക്കുന്നതാണെന്നു കണക്കാക്കിയവരുണ്ട്. പ്രദേശത്തെ പാറകളിലും മറ്റുമുള്ള ചില ധാതുക്കളിലുണ്ടാകുന്ന പ്രവർത്തനങ്ങളാണ് ഇതിനു പിന്നിലെന്നും സിദ്ധാന്തവത്കരിച്ചവരുണ്ട്. എന്നാൽ ഇന്നും ഇതിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ല.

 

അന്യഗ്രഹവാഹനങ്ങളാണ് ഇതിനു പിന്നിലെന്ന് കുറേപ്പേർ വാദമുയർത്തുന്നു. ഇവിടം ഭൂമിയിലെത്തുന്ന യുഎഫ്ഒകളുടെ പ്രധാന ഹബ്ബാണെന്നും ഇക്കൂട്ടർ പറയുന്നു. ഇതെപ്പറ്റി പഠിക്കാനും മറ്റുമായി യുഎഫ്ഒ കുതുകികൾ ഹെസ്ഡാലനിലെത്താറുണ്ട്.

 

Content Summary : Hessdalen lights and the UFO mystery 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com