ADVERTISEMENT

വലയങ്ങളോടെ യുറാനസിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് ജയിംസ് വെബ് ടെലിസ്കോപ്. സൗരയൂഥത്തിൽ വലയങ്ങളോടു കൂടിയ ഗ്രഹമേതെന്നു ചോദിച്ചാൽ ശനി എന്നാകും ഉത്തരം. കാരണം ശനിയുടെ ചുറ്റുമുള്ള ഈ വലയങ്ങൾ വളരെയേറെ ദൃശ്യവും പ്രശസ്തവുമാണ്.പാറകളും ഐസുകളും കൊണ്ട് നിർമിതമാണ് ഇവയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 4 നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞനായ ഗലീലിയോയാണ് ശനിയുടെ വലയങ്ങൾ കണ്ടെത്തിയത്.എന്നാൽ ശനിക്കു മാത്രമല്ല വലയങ്ങൾ. സൗരയൂഥത്തിലെ വമ്പൻ ഗ്രഹങ്ങളായ വ്യാഴത്തിനും നെപ്റ്റ്യൂണിനും യുറാനസിനും വലയങ്ങളുണ്ട്. പക്ഷേ ശനിയുടേതു പോലെ അത്ര തെളിഞ്ഞ രീതിയിലുള്ള വലയങ്ങളല്ല. 13 വലയങ്ങളാണു യുറാനസിനുള്ളത്.

Read more  :കഴുതപ്പാലിൽ കുളി, ഫേഷ്യലിന് മുതലക്കാഷ്ഠം; ക്ലിയോപാട്രയുടെ വിചിത്ര സൗന്ദര്യരീതികൾ

ഭൂമിയുടെ 15 ഇരട്ടി ഭാരവും നാലിരട്ടി വലുപ്പവുമുള്ള ഗ്രഹമാണ് യുറാനസ്. സൗരയൂഥത്തിലെ മൂന്നാമത്തെ വാതകഭീമനായ ഈ ഗ്രഹത്തിന്റെ പുറന്തോട് മുഴുവൻ  വാതകങ്ങൾ നിറഞ്ഞതാണ്.സൗരയൂഥത്തിലെ ഏറ്റവും കൂളായ കക്ഷിയാണു യുറാനസ്. –216 ഡിഗ്രി സെൽഷ്യസാണ് താപനില.17 ഭൗമമണിക്കൂർ ചേരുമ്പോൾ ഇവിടെ ഒരു ദിവസമാകും.ഭൂമിയിലെ 84 വർഷങ്ങൾ ചേരുന്നതാണ് ഇവിടത്തെ ഒരുവർഷം.വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള 27 ചന്ദ്രൻമാരും ഇവിടെയുണ്ട്. മണിക്കൂറിൽ 900 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിക്കുന്ന മഞ്ഞുകാറ്റുകൾ ഗ്രഹത്തിലുണ്ട്.

Read more  : 5 വർഷം ബഹിരാകാശത്ത് ചുറ്റി ചുവന്നകാർ; പിന്നിട്ടത് 406 കോടി കിലോമീറ്റർ ദൂരം!

യുറാനസിന്റെ ചിത്രം പകർത്തുന്നതിനു മുൻപ് വ്യാഴത്തിന്റെയും നെപ്റ്റ്യൂണിന്റെയും വലയങ്ങളുടെ ചിത്രം ‌ജയിംസ് വെബ് എടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് വ്യാഴത്തിന്റെ ചിത്രങ്ങൾ എടുത്തത്.നീല ധ്രുവദീപ്തിയോടു കൂടിയുള്ള ചിത്രങ്ങൾ കണ്ടാൽ ഇതുവരെ വിവിധ ടെലിസ്കോപ്പുകളും പ്രോബുകളും മറ്റുമെടുത്ത ചിത്രങ്ങൾ മാറിനിന്നു പോകും. അത്രയ്ക്കു തെളിമയോടും മിഴിവോടെയുമാണ് വ്യാഴഗ്രഹത്തിന്റെ  ചിത്രങ്ങൾ ടെലിസ്കോപ് എടുത്തത്.ജയിംസ് വെബ്ബിലെ ഇൻഫ്രാറെഡ് ക്യാമറയായ നിയർ ഇൻഫ്രാറെഡ് ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. 

 

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന , ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടത് കഴിഞ്ഞ ജൂലൈ 12നാണ്. 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ട്. ജയിംസ് വെബ്ബിനു മുൻപു ബഹിരാകാശത്തുണ്ടായിരുന്ന ഹബിൾ ടെലിസ്കോപ് നൽകിയതിനേക്കാൾ വ്യക്തവും മിഴിവേറിയതുമായിരുന്നു ചിത്രങ്ങൾ.

3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് കഴിഞ്ഞ ഡിസംബറിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത്.ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പാണ് ജയിംസ് വെബ്.

Read more  : കുപ്പിയിൽ കല്ലുകളിട്ട് വെള്ളം കുടിക്കുന്ന കാക്ക; ആ ബുദ്ധിമാനായ കാക്കയുടെ വിഡിയോ ഇതാ

ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടത് കഴിഞ്ഞ ജൂലൈ 12നാണ്. 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ട്. ജയിംസ് വെബ്ബിനു മുൻപു ബഹിരാകാശത്തുണ്ടായിരുന്ന ഹബിൾ ടെലിസ്കോപ് നൽകിയതിനേക്കാൾ വ്യക്തവും മിഴിവേറിയതുമായിരുന്നു ചിത്രങ്ങൾ. 3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് കഴിഞ്ഞ ഡിസംബറിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത്.ജയിംസ് വെബ് ടെലിസ്‌കോപ് പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്ന് ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയായിരുന്നു. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയാണ് കാരിന. 1752 ജനുവരി 25നാണ് ഇത് ആദ്യമായി കണ്ടെത്തിയത്.

 

ക്ഷീരപഥത്തിൽ സ്ഥിതി ചെയ്യുന്ന കാരിന നെബുലയ്ക്കുള്ളിൽ പിണ്ഡമേറിയ വിവിധ നക്ഷത്രങ്ങളുണ്ട്. ഇവയിൽ പലതിനും സൂര്യനെക്കാൾ പതിന്മടങ്ങു വലുപ്പവുമുണ്ട്. ട്രംപ്ളർ 14, ട്രംപ്ളർ 16 തുടങ്ങിയ താരക്കൂട്ടങ്ങളും കാരിന നെബുലയിലുണ്ട്. ട്രംപ്ളർ 16ൽ ഉള്ള ഡബ്ല്യുആർ 25 എന്ന നക്ഷത്രം ക്ഷീരപഥത്തിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രമാണ്. ഒരുപാടുവർഷക്കാലം മുൻപ് പ്രപഞ്ചത്തിൽ നടന്ന പ്രക്രിയകളെ ചിത്രരൂപത്തിലാക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ടൈം മെഷീനെന്നും ജയിംസ് വെബ്ബിനു വിളിപ്പേരുണ്ട്. നാസയോടൊപ്പം കനേഡിയൻ സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ സഹകരിച്ചാണ് ജയിംസ് വെബ്ബിന്റെ നിയന്ത്രണം.

 

Content summary :  James Webb Telescope of nasa New Image  Uranus' Rings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com