ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ‘അതിവേഗ’ ട്രെയിൻ; ഗവേഷണം ജപ്പാനിൽ

japan-announces-bullet-train-to-the-moon-and-mars
Representative image. Photo Credits: janiecbros/ istock.com
SHARE

ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകാം. റോക്കറ്റിലും സ്പേസ്ക്രാഫ്റ്റിലുമൊന്നുമല്ല, ട്രെയിനിലേറി! ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമൊക്കെ ബുള്ളറ്റ് ട്രെയിൻ അയയ്ക്കാനുള്ള ഗവേഷണം നടക്കുന്നത് ജപ്പാനിലാണ്. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ഹെക്സട്രാക്ക് എന്നു പേരുള്ള ഈ വിചിത്ര ബഹിരാകാകാശ യാത്രാമാർഗം ഗവേഷണത്തിലൂടെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്.

Read more: ആകാശത്തു നിന്നു തകർന്നുവീണ ലോട്ടറി: ഓസ്ട്രേലിയക്കാരനു കിട്ടിയത് 1 ലക്ഷം ഡോളർ

ചതുഷ്കോണം അഥവാ ഹെക്സഗണിന്റെ ആകൃതിയിലുള്ള ട്രെയിനുകളാണ് ഇവ. ഹെക്സ ക്യാപ്സ്യൂൾ എന്നും ഇത് അറിയപ്പെടുന്നു. പൂർണമായും ഗ്ലാസിൽ നിർമിച്ച ഈ ക്യാപ്സ്യൂളുകൾ ഭൂമിയുടെ പരിതസ്ഥിതികൾ പകർത്തിയിട്ടുണ്ട്. വർധിതമായ തോതിലുള്ള വേഗതയിലാകും ട്രെയിൻ നീങ്ങുക.

Read more : 5 വർഷം ബഹിരാകാശത്ത് ചുറ്റി ചുവന്നകാർ; പിന്നിട്ടത് 406 കോടി കിലോമീറ്റർ ദൂരം!

ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കും അവിടെ നിന്നു ചൊവ്വയിലേക്കുമായിരിക്കും ഈ പദ്ധതി യാഥാർഥ്യമായാൽ ട്രെയിന്റെ സർവീസ്. ചന്ദ്രനിൽ ഇതിനായി ഒരു സ്റ്റേഷൻ ഉണ്ടാകും. ചൊവ്വയുടെ ചന്ദ്രനായ ഫോബോസിലും സമാനമായ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരിക്കും. 2050ൽ ഈ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇത്തരമൊരു പദ്ധതി പൂർത്തീകരിക്കാനും വിജയമാക്കാനും വലിയ പാടാണെന്നും അതിനാൽ തന്നെ കുറഞ്ഞത് 100 വർഷത്തെയെങ്കിലും സാങ്കേതികമുന്നേറ്റം ഇതു പൂർത്തീകരിക്കാൻ ആവശ്യമാണെന്നുമാണ് മറ്റു ഗവേഷകർ പറയുന്നത്.

Content summary: Japan Announces.Bullet train to the Moon and Mars

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA