ഇവിടെ സെൽഫിയെടുത്താൽ ഫൈൻ; 23000 രൂപ പിഴ ഒടുക്കേണ്ടി വരും

italian-coastal-town-imposes-selfie-ban
Representative image. Photo Credits: RyanJLane/ istock.com
SHARE

ക്യാമറ ഫോണുകൾ വ്യാപകമായതോടെ നമ്മുടെ ഇടയിലേക്കു കയറിപ്പറ്റിയ ഒരു ശീലമാണ് സെൽഫി. എവിടെയെങ്കിലും പോയാലോ ആരെയെങ്കിലും കണ്ടാലോ ഫോൺ എടുത്ത് ഉയർത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല പലർത്തും. ചിലർ വളരെയേറെ സമയം സെൽഫികളെടുക്കാനായി വിനിയോഗിക്കാറുണ്ട്. എന്നാൽ ഇതേ സെൽഫി നമ്മൾ ഇറ്റലിയിലെ പോർട്ടോഫിനോ എന്ന വർണശബളമായ തീരദേശ പട്ടണത്തിൽ പോയി എടുത്താൽ...വലിയ വില കൊടുക്കേണ്ടി വരും. 302 യുഎസ് ഡോളറാണ് (ഏകദേശം 23,500 രൂപ) പോർട്ടോഫിനയിൽ സെൽഫിയെടുക്കുന്നവർക്ക് ലഭിച്ചേക്കാവുന്ന പിഴ.

ഒരു പാട് വിനോദസഞ്ചാര സ്പോട്ടുകളുള്ള പോർട്ടോഫിനോയിലേക്ക് വേനൽക്കാലത്ത് സഞ്ചാരികൾ കൂട്ടമായി എത്തും. ഇവരിൽ പലരും സെൽഫിയെടുക്കാനായി കൂട്ടംകൂടി നിൽക്കുന്നതു മൂലം അനാവശ്യയമായ തിരക്ക് ഉടലെടുക്കുന്നതാണ് കനത്ത തുക പിഴയായി ചുമത്താൻ നഗരസഭാ അധികൃതരെ പ്രേരിപ്പിച്ചത്.

italian-coastal-town-imposes-selfie-ban
Portofino Italy aerial view. Photo Credits : pawel.gaul / istock.com

രാവിലെ മുതൽ വൈകുന്നേരം ആറുമണിവരെയുള്ള സമയത്താണ് സെൽഫി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പട്ടണത്തിൽ വിനോദസഞ്ചാരികൾക്ക് വലിയ താൽപര്യമുള്ള ഏതാനും കേന്ദ്രങ്ങളിലാണ് നടപടി ബാധകം. ലിഗൂറിയൻ കടലിനും പർവതനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന റിവീറ എന്ന മേകലയിൽ ഉൾപ്പെടുന്നാണ് പോർട്ടോഫിനോ. പലനിറങ്ങളിൽ പെയിന്റ് ചെയ്യപ്പെട്ട കെട്ടിടങ്ങളാണ് ഈ പട്ടണത്തിലെ പ്രധാന ആകർഷണം. ഒരു ചെറിയ ഹാർബറും ഈ പട്ടണത്തിലുണ്ട്. ഒലീവ് മരങ്ങൾ നിറഞ്ഞ കുന്നുകളുടെ പശ്ചാത്തലവും മുന്തിരിത്തോട്ടങ്ങളും ഈ പട്ടണത്തിലുണ്ട്.

ഇറ്റലി പുറത്തിറക്കിയ പല പോസ്റ്റ്കാർഡുകളിലും പോർട്ടോഫിനോയുടെ ചിത്രങ്ങൾ അടങ്ങിയിട്ടുണ്ട്. 500 പേരാണ് പോർട്ടോഫിനോയിലെ സ്ഥിരം അന്തേവാസികൾ. മത്സ്യത്തൊഴിലാളികൾ, കടയുടമകൾ തൊട്ടടുത്ത നഗരമായ ജെനോവയിൽ ജോലി ചെയ്യുന്നവർ എന്നിവരാണ് ഇവർ. ലോകത്തെ ധനികരുെടയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട വെക്കേഷൻ സ്പോട്ടുകൂടിയാണ് പോർട്ടോഫിനോ. ഇംഗ്ലിഷ് നടനായ റെക്സ് ഹാരിസൻ ഇവിടെയൊരു വില്ല വാങ്ങിയിരുന്നു. കൈലി മിനോഗ് എല്ലാവർഷവും വെക്കേഷൻ ആഘോഷിക്കാനായി ഇവിടെ എത്താറുണ്ട്.

Content Summary : Italian coastal town imposes selfie ban

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA