സ്വർണം വിളയുന്ന പാപ്പുവ ന്യൂഗിനി, 851 ഭാഷകൾ; വിഷപ്പക്ഷിയുടെ നാട്

interesting-facts-about-papua-new-guinea
High view of Grasberg Mine, Papua, Indonesia. Photo Credits: Gr8ph1cs/ istock.com
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശസന്ദർശനത്തിന്റെ ഭാഗമായി പാപ്പുവ ന്യൂഗിനിയെന്ന രാജ്യം സന്ദർശിച്ചതായി വാർത്തകളിൽ അറിഞ്ഞല്ലോ. ആദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഈ രാജ്യത്തെത്തുന്നത്.

കൗതുകകരമായ ഒട്ടേറെ കാര്യങ്ങൾ പാപ്പുവ ന്യൂഗിനിയിലുണ്ട്. അതിലൊന്ന് ഭാഷകളാണ്. 851 ഭാഷകളുണ്ട് ഇവിടെ. ടോക് പിസിൻ എന്ന ഭാഷയാണ് ഇതിൽ ഏറ്റവും പ്രമുഖം. ഓസ്ട്രേലിയയ്ക്ക് വടക്കും ഇന്തൊനീഷ്യയ്ക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന പാപ്പുവ ന്യൂഗിനി നിബിഡവനങ്ങളാൽ സമ്പന്നമാണ്. ആമസോണും കോംഗോയും കഴിഞ്ഞാൽ ഏറ്റവും വലിയ മഴക്കാടുള്ളതും ഇവിടെയാണ്. 2,88,000 ചതുരശ്ര കിലോമീറ്ററാണ് ഈ മഴക്കാടിന്റെ വിസ്തീർണം. ലോകത്ത് അപൂർവമായുള്ള വിഷമുള്ള പക്ഷിയും ഇവിടെയുണ്ട്. പിറ്റോഹൂയി എന്നാണ് ഇതിന്റെ പേര്.

1873ൽ സ്ഥാപിക്കപ്പെട്ട പോർട്ട് മോറിസ്ബിയാണ് പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനം. മൂന്നരലക്ഷത്തിലധികം പേർ ഇവിടെ താമസിക്കുന്നു. പാപ്പുവ ന്യൂഗിനിയയിൽ ആയിരത്തിലധികം ഗോത്രങ്ങളുണ്ട്. അരലക്ഷത്തിലധികം വർഷങ്ങളായി ഇവിടെ മനുഷ്യവാസമുണ്ടത്രേ. സ്വാതന്ത്ര്യത്തിനു മുൻപ് ജർമനി, ബ്രിട്ടൻ, ഓസ്ട്രേലിയ സ്വർണവും ചെമ്പുമാണ് ഇവിടത്തെ ഏറ്റവും വലിയ ലോഹനിക്ഷേപങ്ങൾ. പാപ്പുവ ന്യൂഗിനിയിലെ ടെംബാഗപുര എന്ന മേഖലയിൽ ധാരാളം സ്വർണനിക്ഷേപമുണ്ട്. അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയേറിയ റിങ് ഓഫ് ഫയർ മേഖലയിലാണ് ഈ രാജ്യം. സമീപ കാലത്ത് ഇവിടത്തെ മൗണ്ട് ഉലവുൻ, കഡോവർ, മൗണ്ട് തവുർവുർ തുടങ്ങിയ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചിരുന്നു

∙ ഇവിടെയുണ്ട് വമ്പൻ വാഴ

ലോകത്തിലെ ഏറ്റവും വലിയ വാഴയാണ് മുസ ഇൻഗെൻസ്. ഹൈലാൻഡ് ബനാന ട്രീ എന്നും അറിയപ്പെടുന്ന ഇത് വളരുന്നത് പാപ്പുവ ന്യൂഗിനിയിലാണ്. 50 അടി വരെ പൊക്കത്തിൽ ഈ വാഴ വളരുമെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. അതായത് ഏകദേശം അഞ്ചുനിലക്കെട്ടിടത്തിന്റെ പൊക്കം ഇതു കൈവരിക്കാറുണ്ടെന്ന് സാരം.ലോകത്തിലെ ഏറ്റവും വലിയ സസ്യമെന്ന ഖ്യാതിയും മുസ ഇൻഗെൻസിനാണുള്ളത്.

ഈ വാഴകളുടെഒറ്റക്കുലയിൽ 300 പഴങ്ങൾ വരെയുണ്ടാകും. പഴങ്ങൾക്ക് 12 ഇഞ്ച് വരെ നീളം വയ്ക്കാം. നേന്ത്രക്കായുടേത് പോലെ മഞ്ഞനിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ഇതിൽ ബ്രൗൺ നിറത്തിലുള്ള വിത്തുകളും കാണാം. ചെറിയ പുളിയുള്ള മധുരമാണ് ഈ വാഴയിലെ പഴത്തിന്റെ രുചി. പാപ്പുവ ന്യൂഗിനിയിലെ തദ്ദേശീയർ ചില അസുഖങ്ങൾക്കുള്ള പ്രതിവിധി എന്ന നിലയിലും ഈ പഴം കഴിക്കാറുണ്ട്. മരത്തിന്റെ ഭാഗങ്ങൾ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനായും ഉപയോഗിക്കപ്പെടുന്നു.

ഗവേഷകനായ ജെഫ് ഡാനിയേൽസാണ് 1989ൽ ഈ വാഴ കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയിൽ കടൽനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ ഉയരത്തിലുള്ള ആഫ്രക് പർവത പ്രദേശത്താണ് ഇതു വളരുന്നത്. വളർച്ചയ്ക്കായി പരിസരങ്ങളുടെ സവിശേഷതകൾ ഈ വാഴയ്ക്ക് വളരെ അത്യാവശ്യമാണ്. മഴക്കാടുകളിൽ വളരുന്നതിനാൽ അതേ പരിതസ്ഥിതിയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറെ അഭികാമ്യം. അതിനാൽ തന്നെ ഇതിനെ മറ്റൊരു സാഹചര്യത്തിൽ വളർത്തുന്നത് പ്രയാസമേറിയ കാര്യമാണ്.വളരെ പഴക്കമുള്ള വാഴയിനം കൂടിയാണ് ഇത്. ശിലായുഗ കാലം മുതൽ ഈ വാഴ ഭൂമിയിലുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Content Susmmary : Interesting facts about papua new guinea

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA