ഈ വരയ്ക്കപ്പുറമാണ് ബഹിരാകാശം; കാർമൻ ലൈനിനെക്കുറിച്ച് അറിയാം

HIGHLIGHTS
  • ഈ രേഖ കടന്നാൽ കാര്യമായി ഓക്‌സിജൻ ഇല്ല
  • ദീർഘവൃത്താകൃതിയിലാണ് ഭ്രമണപഥങ്ങളുള്ളത്
discover-the-truth-about-spaces-boundary
Representative image.credits: Vadim Sadovski Shutterstock.com
SHARE

ബഹിരാകാശത്ത് ധാരാളം സാങ്കൽപികരേഖകളുണ്ട്. വെറും സാങ്കൽപിക രേഖയല്ല കേട്ടോ, ഈ രേഖകൾക്കെല്ലാം ചില സവിശേഷതകളും അതിർത്തികളുമൊക്കെയുണ്ട്. നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് ബഹിരാകാശമെന്നത്. എവിടെയാണ് ബഹിരാകാശത്തിന്റെ അതിർത്തി തുടങ്ങുന്നത്. ഭൂമിയിലെ സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ പൊക്കത്തിൽ ഒരു അതിർത്തിരേഖ ശാസ്ത്രജ്ഞർ കണ്ടുവച്ചിട്ടുണ്ട്. ഇതിന്റെ പേരാണ് കാർമൻ ലൈൻ. ഈ രേഖയ്ക്ക് അപ്പുറമുള്ള എല്ലാ പ്രപഞ്ചമേഖലയെയും ബഹിരാകാശമായി കണക്കാക്കാം. 

കാർമൻ ലൈൻ ഒരു സാങ്കൽപിക രേഖയാണ് കേട്ടോ. ഈ രേഖ കടന്നാൽ കാര്യമായി ഓക്‌സിജൻ ഇല്ല. എന്നാൽ ചില രാജ്യങ്ങളും ചില സ്ഥാപനങ്ങളുമൊക്കെ ബഹിരാകാശത്തിന്റെ അതിർത്തിയായി മറ്റു രേഖകളും കണക്കാക്കിയിട്ടുണ്ട്. ബഹിരാകാശമേഖയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മറ്റൊരു രേഖയുടെ പേരാണ് ഭ്രമണപഥം. ‘വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തി...’ പലപ്പോഴും നമ്മൾ കേൾക്കുന്ന ഒരു വാർത്തയാണിത്. പ്രപഞ്ചത്തിൽ ഒരു വസ്തു മറ്റൊരു വസ്തുവിനെ തുടർച്ചയായി ഭ്രമണം ചെയ്യുന്ന പാതയാണ് ഭ്രമണപഥം അഥവാ ഓർബിറ്റ്. സൂര്യനു ചുറ്റും ഭൂമിക്ക് ഒരു ഭ്രമണപഥമുണ്ട്. ഭൂമിക്ക് ചുറ്റും ചന്ദ്രന് വേറൊരു ഭ്രമണപഥമുണ്ട്.

ദീർഘവൃത്താകൃതിയിലാണ് ഭ്രമണപഥങ്ങളുള്ളത്. ഗ്രഹങ്ങളുടേത് പൊതുവേ വൃത്താകൃതിയോട് സാമ്യമുള്ളതാകും. ഭൂമിയോട് 160 കിലോമീറ്റർ കുറഞ്ഞ ദൂരത്തിലുള്ള ഭ്രമണപഥമാണ് ലോവർ എർത് ഓർബിറ്റ്. രാജ്യാന്തര സ്പേസ് സ്റ്റേഷനൊക്കെ ഈ ഭ്രമണപഥത്തിലാണ്. ഭൂമിയോട് കുറഞ്ഞ ദൂരം 5000 കിലോമീറ്റർ വരെ പുലർത്തുന്നതാണ് മീഡിയം എർത് ഓർബിറ്റ്. ഭൂമിയിൽ 35,786 കിലോമീറ്റർ ഉയരത്തിൽ ഭൂമധ്യരേഖയ്ക്ക് സമാന്തരമായുള്ള ഭ്രമണപഥമാണ് ജിയോ സ്റ്റേഷനറി ഓർബിറ്റ്. ഭൂമി അച്ചുതണ്ടിൽ കറങ്ങാനെടുക്കുന്ന സമയത്തിന്റെ ഏകദേശ സമയമാണ് ഒരു ചുറ്റിക്കറക്കത്തിന് ഇതിനു വേണ്ടത്. അതിനാൽ, ഈ ഓർബിറ്റിലുള്ള വസ്തുക്കൾ ചലിക്കാതെ നിൽക്കുന്നതായി നമുക്ക് അനുഭവപ്പെട്ടേക്കാം.

Contet Highlight - Carmen Line | Boundary of space | Imaginary lines in space | Orbit | Geostationary orbit

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS