വിരിച്ചിരുന്ന വല മാറിക്കിടക്കുന്നതു കണ്ടു; ഗർഭിണി കിണറ്റിൽ മരിച്ചനിലയിൽ

SHARE

മാവേലിക്കര ∙ വെട്ടിയാറിൽ പൂർണ ഗർഭിണിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിൽ മിലിറ്ററി ഉദ്യോഗസ്ഥനായ സുമേഷിന്റെ ഭാര്യ തഴക്കര വെട്ടിയാർ ചെറുവിലേത്ത് സ്വപ്നയെ (40) ആണ് ഇന്നലെ രാവിലെ ഏഴോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

സ്വപ്നയുടെ മകൾ ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ അമ്മയെ മുറിയിൽ കണ്ടില്ല. തുടർന്ന് അയൽവാസികളോട് വിവരം പറഞ്ഞു. അയൽവാസികൾ നടത്തിയ അന്വേഷണത്തിൽ കിണറിനു മുകളിലായി വിരിച്ചിരുന്ന വല മാറിക്കിടക്കുന്നതു കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

അഗ്നിരക്ഷാസേനയും കുറത്തികാട് പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംസ്‌കാരം പിന്നീട്. പൂർണഗർഭിണിയായ സ്വപ്‌ന രണ്ടാഴ്ച മുൻപു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS