ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അതിഥിത്തൊഴിലാളികളുടെ കൂട്ടായ്മ

Flight
SHARE

അമ്പലപ്പുഴ ∙ പാമ്പുകടിയേറ്റു മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അതിഥിത്തൊഴിലാളികളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ്മ. ബിഹാർ സ്വദേശി ഇദ്രിസ് അൻസാരിയുടെ (30) മൃതദേഹം വിമാനമാർഗം നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിച്ചു.വീടുനിർമാണത്തിന് എത്തിയ ഇദ്രിസ് അൻസാരിയെ പാമ്പ് കടിയേറ്റതിനെ തുടർന്നു കഴിഞ്ഞ ശനിയാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി മരിച്ചു. പണം ഇല്ലാതിരുന്നതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. 

വിവരം അറിഞ്ഞെത്തിയ അൻപതോളം അതിഥിത്തൊഴിലാളികൾ ചേർന്നു പണം സമാഹരിച്ച് മൃതദേഹം വിമാനമാർഗം പട്‌നയിലും അവിടെ നിന്നു ആംബുലൻസിൽ 120 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലും എത്തിക്കാൻ തീരുമാനിച്ചു. വിവരമറിഞ്ഞ ഇൻഡസ്ട്രിയൽ കോൺഗ്രസ് പ്രവർത്തകർ 10,000 രൂപ നൽകി. ഇന്ന് പുലർച്ചെ 5ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS