ആലപ്പുഴ ജില്ലയിൽ ഇന്ന് (09-02-2023); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗതം നിരോധിച്ചു; ചെങ്ങന്നൂർ ∙ എൻജിനീയറിങ് കോളജ്–നന്ദാവനം റോഡിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ആലപ്പുഴ–ചങ്ങനാശേരി റോഡിൽ 3 ദിവസത്തേക്ക് ഗതാഗതനിരോധനം
കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ ഇന്നും നാളെയും മറ്റന്നാളും ഗതാഗത നിരോധനം ഏർപ്പെടുത്തി. പണ്ടാരക്കളം മേൽപാലത്തിന്റെ ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9.30 മുതൽ 1.30 വരെ ഇതുവഴി വാഹനങ്ങൾ കടത്തിവിടില്ല. വാഹനങ്ങൾ പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ, പൂപ്പള്ളി-ചമ്പക്കുളം- എസ്എൻ കവല വഴിയോ തിരിഞ്ഞു പോകണം.
മങ്കൊമ്പ് ജംക്‌ഷൻ മുതൽ നസ്രത്ത് ജംക്‌ഷൻ വരെയുള്ള രണ്ടാംഘട്ട ടാറിങ് ജോലികൾ നടക്കുന്നതിനാൽ നാളെയും മറ്റന്നാളും രാവിലെ 7 മുതൽ രാത്രി 10 വരെ ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ വേഴപ്ര–തായങ്കരി–ചമ്പക്കുളം റോഡിലൂടെയും ചെറിയ വാഹനങ്ങൾ മങ്കൊമ്പ് -ചമ്പക്കുളം–എസ്എൻ കവല വഴിയോ, മങ്കൊമ്പ് -ചമ്പക്കുളം-പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.
∙ പെരിങ്ങാല പൂതംകുന്ന് ശ്രീനാരായണഗുരുദേവ ക്ഷേത്രം : പ്രതിഷ്ഠാ വാർഷിക കലശാഭിഷേകം 9.00. ഗാനമേള 9.00.
∙ പേരിശേരി തൃപ്പേരൂർകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം : ഉത്സവം.കാവിൽ പൂജ 10.30, പുറപ്പാട് എഴുന്നള്ളത്ത് 7.30.
∙ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രം: ശിവരാത്രി ഉത്സവം സഹസ്രകലശാഭിഷേകം 10.00, തോട്ടത്തിൽ സുരേന്ദ്രനാഥിന്റെ പ്രഭാഷണം 5.00,സംഗീതനിശ 7.00, 10.00.
∙ മാന്നാർ മുട്ടേൽ എസ്എൻഡിപി ശാഖ: ശ്രീനാരായണ കൺവൻഷൻ ഉദ്ഘാടനം 6.30, പ്രഭാഷണം 7.00,
∙ ഇലഞ്ഞിമേൽ കടന്മാവ് ജംക്‌ഷൻ: പ്രെയർ ഫെലോഷിപ് സുവിശേഷയോഗം 6.00.
∙ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ വചന ശുശ്രൂഷ 7.00
വൈദ്യുതി മുടക്കം
മുളക്കുഴ ∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ അരീക്കര അഞ്ചുമല ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോടനുബന്ധിച്ചു വട്ടമോടി സ്കൂൾ,വലക്കടവുംപാട്ട് , കാപ്പിൽ, പൂക്കച്ചാൽ,വാലൂഴത്തിൽ, കിടങ്ങി തുണ്ടിയിൽ ,പൂതംകുന്നു കോളനി, അരീക്കര സ്കൂൾ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
പിഎം കിസാൻ അക്കൗണ്ട്: ആധാർ ബന്ധിപ്പിക്കൽ
ആലപ്പുഴ∙ പിഎം കിസാൻ 13–ാം ഗഡു സഹായം ലഭിക്കുന്നതിനു ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ പിഎം കിസാൻ പോർട്ടലിലൂടെ 10ന് മുൻപ് നൽകണമെന്ന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫിസിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പിഎം കിസാൻ ആനുകൂല്യം പൂർത്തീകരിക്കാവുന്നതാണ്.
പരീക്ഷാ പരിശീലനം
ആലപ്പുഴ∙ 2023-25 അധ്യയനവർഷത്തെ എംബിഎ പ്രവേശന പരീക്ഷയായ കെ മാറ്റ് ഒന്നാംഘട്ട പ്രവേശന പരീക്ഷ 19നു നടക്കും. ഐഎംടി പുന്നപ്രയിൽ 15 മുതൽ 17 വരെ കെ മാറ്റ് പരീക്ഷയുടെ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദം നേടിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 91880 67601, 95261 18960.
ഓഫിസ് മാനേജ്മെന്റ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലേക്കുള്ള ഓഫിസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി പട്ടികവർഗ യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാസം 10,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷ ഫോം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15. 0475-2222353.
താൽക്കാലിക ഒഴിവ്
ആലപ്പുഴ ∙ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ തസ്തികയിലേക്കു താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം കോളജ് ഓഫിസിൽ 13നു രാവിലെ 10നു നടക്കും. 9447488348.
പ്രോജക്ട് മാനേജറുടെ ഒഴിവ്
ആലപ്പുഴ ∙ സീഡ് സുരക്ഷ എംഎസ്എ പ്രോജക്ടിലെ പ്രോജക്ട് മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. 9497109356, 9544867616.