ജിഷമോളെ ചോദ്യം ചെയ്യാൻ അനുമതി; മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തിരികെ ജയിലിൽ

HIGHLIGHTS
  • റിമാൻഡിൽ കഴിയുന്നത് മാവേലിക്കര ജില്ലാ ജയിലിൽ
jishamol
ജിഷമോൾ (ഫയൽ ചിത്രങ്ങൾ)
SHARE

ആലപ്പുഴ ∙ കള്ളനോട്ട് കേസിൽ‍ അറസ്റ്റിലായ മുൻ എടത്വ കൃഷി ഓഫിസർ ജിഷമോളെ ജയിലിൽ ചോദ്യം ചെയ്യാൻ  ജില്ലാ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നൽ‍കി. ജിഷ  മാവേലിക്കര ജില്ലാ ജയിലിൽ റിമാൻഡിലാണ്. തനിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജിഷ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കായി അവരെ കോടതി തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസം ജിഷയെ തിരികെ ജയിലിൽ എത്തിച്ചു.

അറസ്റ്റിനു പിന്നാലെ ചികിത്സയ്ക്ക് അയച്ചതിനാൽ സൗത്ത് പൊലീസിനും ജിഷയെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയും ചെയ്തു. സൗത്ത് പൊലീസിൽനിന്നു കഴിഞ്ഞ ദിവസം ഫയലുകൾ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ ജിഷയെ ചോദ്യംചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് കോടതി  നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA