ചെങ്ങന്നൂർ ∙ പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ നായയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ച കേസിൽ മുളക്കുഴ കാരക്കാട് മണ്ണത്തും ചേരിൽ ശരത്തിനെ (32 ) റിമാൻഡ് ചെയ്തു. അയൽവാസികളെ അസഭ്യം പറയുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ: എംസി അഭിലാഷിനെയാണ് നായയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം പ്രതിക്ക് മേൽ ചുമത്തിയിട്ടുണ്ട്.
നായയെ വിട്ട് എസ്ഐയെ കടിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി റിമാൻഡിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.