ചെറുകോൽ ∙ പരിസ്ഥിതി ദിനത്തിൽ ചെറുകോൽ ആശ്രമത്തിനു സമീപത്തെ ഓടയിൽ ചത്ത താറാവിൻ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.ആശ്രമം നിർമാണം നടക്കുന്ന അലങ്കാര ഗോപുരത്തിന്റെ ചേർന്നാണ് ഇന്നലെ രാവിലെ അൻപതിലധികം ചത്ത താറാവിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതുറിഞ്ഞു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ചത്ത താറാവിൻ കുഞ്ഞുങ്ങളെ കണ്ടത്. സാമൂഹിക വിരുദ്ധർ വാഹനത്തിലെത്തി വലിച്ചെറിഞ്ഞതാകാമെന്നു സംശയിക്കുന്നു. ചെന്നിത്തല പഞ്ചായത്തംഗം ബിന്ദു പ്രദീപ്, ബിജെപി മേഖല പ്രഡിഡന്റ് പ്രവീൺ പ്രണവം, ചെന്നിത്തല ഹെൽത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ചത്ത താറാവുകളെ മറവു ചെയ്തു.
ചത്ത താറാവിൻ കുഞ്ഞുങ്ങളെ ഓടയിൽ തള്ളിയ നിലയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.