മെട്രോപ്പൊലിറ്റൻ എച്ച്എസ്എസ് ജൂബിലി; വിളംബര ജാഥ നാളെ

SHARE

ചെങ്ങന്നൂർ ∙ പുത്തൻകാവ് മെട്രോപ്പൊലിറ്റൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു മുന്നോടിയായി നാളെ  3നു ബഥേൽ ജംക്‌ഷനിൽ നിന്നു പുത്തൻകാവിലേക്ക് പ്ലാറ്റിനം ജൂബിലി വിളംബര ജാഥ നടത്തും. എൻസിസി, എസ്പിസി കെഡറ്റുകൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുക്കുന്ന  ജാഥ ചെങ്ങന്നൂർ ഡിവൈഎസ്പി: എം.കെ. ബിനു കുമാർ  ഫ്ലാഗ് ഓഫ് ചെയ്യും.  പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്, 1948 ജൂലൈ 1 ന് സ്ഥാപിച്ച സ്കൂളിന്റെ ജൂബിലി ആഘോഷങ്ങൾ 25നു  4 നു  പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA