ADVERTISEMENT

വോട്ടർ പട്ടികയിൽ പേര് ചേർക്കാം
മാവേലിക്കര ∙ എഐവൈഎഫ് വെട്ടിയാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു കൗണ്ടർ ഇന്നു 9.30 മുതൽ വൈകിട്ട് 5 വരെ സിപിഐ മാങ്കാംകുഴി ലോക്കൽ കമ്മിറ്റി ഓഫിസിൽ പ്രവർത്തിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി അംജാദ് സുബൈർ ഉദ്ഘാടനം ചെയ്യും.

ഉപദേശകസമിതി തിരഞ്ഞെടുപ്പ് 20ന്
ചെങ്ങന്നൂർ ∙ മഹാദേവക്ഷേത്രത്തിൽ ഉപദേശകസമിതി തിരഞ്ഞെടുപ്പ് 20നു രാവിലെ 11ന് ഊട്ടുപുരയിൽ നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.രേവതി അറിയിച്ചു. റജിസ്റ്റേർഡ് അംഗങ്ങൾക്കു പങ്കെടുക്കാം.

വൃശ്ചികച്ചിറപ്പ് ഉത്സവം
കീഴ്‌വൻമഴി ∙ കുളങ്ങര തൃക്കയിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ വൃശ്ചികച്ചിറപ്പ് ഉത്സവം 28 വരെ നടക്കും. ഭാഗവതപാരായണം, അന്നദാനം, ഭജന എന്നിവയുണ്ടാകും.

പൊതുയോഗം നാളെ
പെണ്ണുക്കര ∙  പെണ്ണുക്കര വടക്ക് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം നാളെ  4നു കരയോഗ മന്ദിരത്തിൽ നടക്കും.

സൗജന്യ മെഡിക്കൽ ക്യാംപ് നാളെ
ആലപ്പുഴ ∙ ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 6.30 മുതൽ 1 വരെ നടക്കും. ഹൃദയപൂർവം ചാരിറ്റബിൾ ട്രസ്റ്റും ക്യുവർ ഹെൽത്ത് കെയറും ചേർന്നാണ് ക്യാംപ് നടത്തുന്നത്. 7356431142

സൗജന്യ മെഡിക്കൽ ക്യാപ് ഇന്ന്
എടത്വ ∙ മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപകൻ മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് 9 മുതൽ 1.30 വരെ സൗജന്യ മെഡിക്കൽ ക്യാപ് നടക്കും. നേത്ര വിഭാഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് ക്യാംപ്. സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ ഉണ്ടായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് ഉദ്ഘാടനം ചെയ്യും. ഡോ.ഫാദർ റെജി കുന്നേൽ അധ്യക്ഷത വഹിക്കും.

സർട്ടിഫിക്കറ്റ് കോഴ്സ്
കലവൂർ ∙ ചെറിയ കലവൂർ അസാപ് സ്കിൽ പാർക്കിൽ അടുത്ത മാസം ആരംഭിക്കുന്ന കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റോടു കൂടിയ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, നഴ്സിങ് അസിസ്റ്റന്റ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. പത്താം ക്ലാസ് വിജയിച്ച 18നും 45നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വിദേശ രാജ്യങ്ങളിലും ജോലി സാധ്യതയുള്ള നഴ്സിങ് അസിസ്റ്റന്റ്, കെയർ ഗിവർ ജോലികൾ നേടാൻ സഹായിക്കും. ഫോൺ: 6282095334.

വിദ്യാർഥികൾക്ക് നെഹ്‌റു അനുസ്മരണ  ക്വിസ് മത്സരം ഇന്ന്
ചേർത്തല ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തണ്ണീർമുക്കം മണ്ഡലം കമ്മിറ്റി ചേർത്തല താലൂക്കിലെ സ്കൂൾ വിദ്യാർഥികൾക്കായി നെഹ്‌റു അനുസ്മരണ ക്വിസ് മത്സരം നടത്തുന്നു. ഇന്ന് രാവിലെ 10 മുതൽ ഒന്നുവരെ കോക്കമംഗലം സെന്റ് തോമസ് പള്ളി പാരിഷ് ഹാളിലാണ് മത്സരം. 
52 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 128 കുട്ടികളാണ് എച്ച്എസ്എസ്, എച്ച്എസ്, യുപി വിഭാഗങ്ങളിലായി മത്സരിക്കുന്നത്. വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും നൽകും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്യും. ഇന്ന് രാവിലെ 10ന്  കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് മത്സരം ഉദ്ഘാടനം ചെയ്യും. കോക്കമംഗലം പള്ളി വികാരി ഫാ.ആന്റണി ഇരവിമംഗലം മുഖ്യപ്രഭാഷണം നടത്തും. റോക്കി എം.തോട്ടുങ്കൽ അധ്യക്ഷനാകും. യുവതലമുറയിൽ സ്വാതന്ത്ര്യചരിത്രത്തെയും ദേശീയ നേതാക്കളെയും കുറിച്ചുള്ള അവബോധം വളർത്തുകയാണ് ലക്ഷ്യമെന്ന് അസോസിയേഷൻ പ്രസിഡന്റ് റോക്കി എം.തോട്ടുങ്കൽ, എ.ആർ.പ്രസാദ്, കെ.ശംഭോധരൻ, സി.എം.റഫീഖ്, ഏബ്രഹാം ജോസഫ് എന്നിവർ‍ അറിയിച്ചു.

ജലവിതരണം തടസ്സപ്പെടും
ആലപ്പുഴ∙ ജല അതോറിറ്റിയുടെ പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ നാളെ ഉച്ചയ്ക്ക് ഒന്നു വരെ ആലപ്പുഴ നഗരസഭ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, പുറക്കാട്, അമ്പലപ്പുഴ തെക്ക് - വടക്ക്, പുന്നപ്ര തെക്ക് - വടക്ക് പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടും.

വൈദ്യുതി മുടക്കം
ആലപ്പുഴ∙ സൗത്ത് സെക്‌ഷനിൽ പമ്പിരി, പറത്താനം, ചെള്ളാട്ട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. 
∙ നോർത്ത് സെക്‌ഷനിൽ മന്നം ജംക്‌ഷൻ, ത്രിവേണി ജംക്‌ഷൻ, ത്രിവേണി നോർത്ത് പമ്പ്, ത്രിവേണി ഈസ്റ്റ് പമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
∙ ടൗൺ സെക്‌ഷനിൽ ചുങ്കം സബ് സ്റ്റേഷൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
അമ്പലപ്പുഴ ∙ സ്റ്റാർ, വളഞ്ഞവഴി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
മണ്ണഞ്ചേരി ∙ വള്ളക്കടവ്, പുത്തൻപറമ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും കുന്നപ്പള്ളി, സ്കൂൾ കവല, അമ്പലക്കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com