ADVERTISEMENT

വള്ളികുന്നം∙ കൊണ്ടോളിമുകളിൽ പ്രവർത്തിക്കുന്ന വള്ളികുന്നം പ്ര‌ാഥമികാരോഗ്യ കേന്ദ്രത്തിൽ 13 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. 2009ൽ സി.എസ്.സുജാത എംപിയുടെ പദ്ധതിയിൽ  ഉൾപ്പെടുത്തി മന്ത്രി ജി.സുധാകരനാണ് എക്‌സ്റേ യൂണിറ്റ്  കെട്ടിടത്തിന് തറക്കല്ലിട്ടത്. 2010 ഫെബ്രുവരി 25ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി എക്‌സ്റേ യൂണിറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. എന്നാൽ ആശുപത്രിയിൽ എക്സ്റേ യൂണിറ്റ് പിന്നീട് തുടങ്ങാനായില്ല. എക്‌സ്റേ യൂണിറ്റിനു വേണ്ടി നിർമിച്ച കെട്ടിടത്തിൽ നിലവിൽ ആശുപത്രി ഫാർമസിയും സ്റ്റോറും പ്രവർത്തിക്കുന്നു. വള്ളികുന്നത്തെ ഒട്ടേറെയാളുകൾ ചികിത്സാവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് സർക്കാർ ആരോഗ്യകേന്ദ്രത്തെയാണ്. 

അതിഥി തൊഴിലാളികൾക്കും ആശ്രയം കൊണ്ടോളിമുകളിലെ ആരോഗ്യകേന്ദ്രമാണ്. സ്വകാര്യ ആശുപത്രികൾ  ഇവിടെ കുറവാണ്. ഒട്ടേറെ വാഹനാപകടങ്ങൾ നടക്കുന്ന പ്രദേശമാണിത്. അപകടത്തിൽ പരുക്കേൽക്കുന്നവർ വള്ളികുന്നത്തെ സ്വകാര്യ ലാബുകളിൽ നിന്നും എക്സ്റേ എടുക്കേണ്ട സ്ഥിതിയാണ്. അതല്ലെങ്കിൽ കിലോമീറ്ററുകൾ യാത്രചെയ്ത് കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലെത്തണം.  സ്വന്തം കെട്ടിടം പണിതിട്ടു‌ം എക്സ്റേ യൂണിറ്റ് ആരംഭിക്കാത്തതിന് തൃപ്തികരമായ ഉത്തരം അധികൃതർക്കില്ല. അവഗണന അവസാനിപ്പിച്ച് എത്രയും വേഗം എക്‌സ്റേ യൂണിറ്റ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

''എക്സ്റേ യൂണിറ്റിനും ലാബിനും വേണ്ടിയാണ് കെട്ടിടം നിർമിച്ചത്. ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കായി കെട്ടിടം ഉപയോഗിക്കുന്നുണ്ട്. എംഎൽഎയുമായി ചർച്ച ചെയ്ത് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി ഉടൻ തന്നെ എക്സ്റേ യൂണിറ്റ് ആരംഭിക്കാൻ നടപടി സ്വീകരിക്കും''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com