ADVERTISEMENT

ഹരിപ്പാട്∙ എക്സൈസ് സംഘം അബ്കാരി കേസിലെ പ്രതിയെ തിരക്കി ചെന്നപ്പോൾ പൊലീസ് ആണെന്നു ധരിച്ചു ചീട്ടുകളി സംഘം ആറ്റിൽ ചാടിയ സംഘത്തിലെ ഒരാൾ വീട്ടിലെത്താഞ്ഞതു പരിഭ്രാന്തി പരത്തി. കരുവാറ്റ ബ്രദേഴ്സ് കടവിനു സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. ഒരാഴ്ച മുൻപു ചാരായം വാറ്റുന്നതിനിടെ എക്സൈസ് സ്പെഷൽ സ്ക്വാഡിനെ കണ്ട് ആറ്റിൽ ചാടി കടന്ന പ്രതിയെ തിരക്കിയാണു രാത്രി 7 മണിയോടെ എക്സൈസ് സംഘം എത്തിയത്. കാരമുട്ട് ഭാഗത്തു ചീട്ടുകളിച്ചുകൊണ്ടിരുന്ന സംഘം പൊലീസുകാരണെന്നു തെറ്റിദ്ധരിച്ച് ആറ്റിലേക്കു ചാടുകയായിരുന്നു. ‌

രാത്രി 10 മണിയായിട്ടും ഇതിൽ ഒരാൾ വീട്ടിലെത്തിയില്ല. ആറ്റിൽ മുങ്ങിത്താഴ്ന്നു പോയതാണോ എന്നു നാട്ടുകാർക്കു സംശയമായി.മൊബൈൽ ഫോൺ പ്രവർത്തന രഹിതമായതു സംശയം വർധിപ്പിച്ചു. നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയെങ്കിലും രാത്രിയിൽ ആറ്റിൽ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. ഇതിനിടെ സമീപമുള്ള പുഞ്ചയിലൂടെ ഒരാൾ ഓടിപ്പോകുന്നതു കണ്ടതായി അറിഞ്ഞതിനെ തുടർന്നു നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയും ചെയ്തു.

കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മധ്യവയസ്കൻ പൊലീസിനെ കണ്ടതോടെ പുറത്തിറങ്ങാൻ ഭയമായി. അതിനാൽ രാത്രിയിൽ കുറ്റിക്കാട്ടിൽ കിടന്നു ഉറങ്ങി. രാവിലെ ഉറക്കമുണർന്നു മൊബൈൽ ഫോണിൽ ബന്ധുവിനെ വിളിച്ചതോടെയാണു നാട്ടുകാർക്കും വീട്ടുകാർക്കും ആശ്വാസമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com