ADVERTISEMENT

ആലപ്പുഴ ∙ തുമ്പോളി കടപ്പുറത്ത് വിശ്വാസസാഗരം തീർത്ത ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി അമലോദ്ഭവ മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി. തീർഥാടന കേന്ദ്രമായ തുമ്പോളി ദേവാലയത്തിൽ മാതാവിന്റെ തിരുനാളിന് ഉയർത്താനുള്ള കൊടി പുരാതന അൾത്താരയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിച്ചു. തുടർന്നു വികാരി ഫാ.ജോസ് ലാഡ് കോയിൽപ്പറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. കൊടിയേറ്റ് അറിയിപ്പ് വെടിപൊട്ടിക്കൽ ഇന്നലെ വൈകിട്ട് 4 ന് നടന്നു. തുടർന്നു ഭവനങ്ങളിൽ കുടുംബനാഥന്മാർ പതാക ഉയർത്തുകയും ബൈബിൾ പ്രതിഷ്ഠിക്കുകയും ചെയ്തു.

ദേവാലയത്തിൽ ജപമാലയും നൊവേനയും പ്രസുദേന്തി വാഴിക്കലും നടത്തിയ ശേഷമായിരുന്നു കൊടിയേറ്റ്. ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ, ഫാ.മൈക്കിൾ അരയൻപറമ്പിൽ, ഫാ.ജോസി ലൂയീസ് കൊച്ചീക്കാരൻവീട്, ഫാ.ബെൻസി കണ്ടനാട്, ഫാ.തോമസ് മേക്കാടൻ, ഫാ.ജോൺ ബ്രിട്ടോ, ഫാ.ജോണി കൊച്ചീക്കരാൻ വീട്, ഫാ.തോമസ് മാണിയാപൊഴിയിൽ, എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ഇനിയുള്ള 17 ദിവസം തീർഥാടകരുടെ ഒഴുക്കായിരിക്കും.

ഡിസംബർ 6 ന് രാത്രി 12 ന് നട തുറന്ന് മാതാവിന്റെ രൂപം ദേവാലയ കവാടത്തിൽ പരസ്യവണക്കത്തിനു വയ്ക്കും.  പ്രധാന തിരുനാളായ ഡിസംബർ 8 ന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ മുഖ്യകാർമികനായി ദിവ്യബലി അർപ്പിക്കും. തുടർന്നു പ്രദക്ഷിണം. ഡിസംബർ 15 ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com