ADVERTISEMENT

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കട്ടക്കുഴി കലുങ്ക്, പോളിത്തീൻ, തെക്കേക്കര കുരിശടി, 450ന്റെ തറ, 4000 വെസ്റ്റ്, സത്യവാൻമൂല, തേവർകാട്, 4000 ഈസ്റ്റ്‌ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തുറവൂർ∙ കുത്തിയതോട് വൈദ്യുതി സെക്‌ഷൻ കീഴിലെ വളമംഗലം സൗത്ത്, പുളിത്രകടവ്, എസ്എൻജിഎം കോളജ് എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ കൈരളി, കുന്നുംപുറം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും സംസ്കൃതം സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയും പാലക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ  ∙ നീർക്കുന്നം കവല ട്രാൻസ്ഫോമർ പരിധിയിൽ  ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കപ്പക്കട, ഹൂണ്ടായി, അസംബ്ലി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി  മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ നെഹ്റു, വള്ളാപ്പാടി, മറ്റത്തിൽ, പാതിരപ്പള്ളി ബണ്ട് എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി  മുടങ്ങും.

റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ ∙ ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 41 (തിരുവിഴ നോർത്ത്) ഇന്ന് രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ക്ഷേത്രം ഗേറ്റ്) വഴി പോകണം.

ഡോക്ടറുടെ ഒഴിവ്
കുട്ടനാട് ∙ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉച്ചയ്ക്കുശേഷമുള്ള ഒപിയിലേക്കു (1 മുതൽ 7 വരെ) പരിചയ സമ്പന്നരായ ഡോക്ടറെ ആവശ്യമുണ്ട്. എൻആർഎച്ച്എം നിർദേശിച്ചിട്ടുള്ള വേതനം നൽകും. എംബിബിഎസും ടിസിഎംസി റജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ 5ന് വൈകിട്ട് 5 വരെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. 0477–2702294.

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്  ഇന്നു മുതൽ
ആലപ്പുഴ ∙ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയിൽ നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഇന്നു മുതൽ 27 വരെ നടത്തും. ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും. ഈ ദിവസങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി ഉരുക്കൾക്കു സൗജന്യ വാക്സിനേഷൻ നൽകും. 4 മാസത്തിൽ താഴെ പ്രായമുള്ള കിടാക്കളും അവസാന ത്രൈമാസ ഗർഭാവസ്ഥയിലുള്ളവയും രോഗം ബാധിച്ചവയും ഒഴികെയുള്ള പശു, എരുമ എന്നിവയ്ക്കാണു വാക്സീൻ നൽകുന്നത്. നിയമപ്രകാരം കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുന്നത് ശിക്ഷാർഹമാണ്.

ഒഴിവുകൾ
ചെന്നിത്തല ∙ തൃപ്പെരുന്തുറ പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനു 18നും 30നും ഇടയിലുള്ളവർ (എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവുണ്ട്) ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം 14ന് 5ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ www.lsgkerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.

സെമിനാറും ആദരിക്കലും 3ന്
ചാരുംമൂട്∙ കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ, സമ്മേളനങ്ങൾ, പ്രതിഭകളെ ആദരിക്കൽ എന്നിവ 3ന് വൈകിട്ട് 3.00 മുതൽ ചാരുംമൂട് കോൺഗ്രസ് ഭവനിൽ  കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ  ഉദ്ഘാടനം ചെയ്യും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com