ADVERTISEMENT

ചേർത്തല ∙ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ചേർത്തല മണ്ഡലത്തിൽ നടത്തിയ കുറ്റവിചാരണ സദസ്സിൽ ഉദ്ഘാടകനായ യുഡിഎഫ് കൺവീനർ എം.എം.ഹസനെ സമ്മേളനവേദിയിലേക്കെത്തിച്ചത് ‘പാവങ്ങളുടെ ബെൻസ്’ എന്ന ബോർഡ് വച്ച ഓട്ടോറിക്ഷയിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസിലാണ് നവകേരളസദസ്സിന് എത്തുന്നതെന്ന പ്രചാരണത്തിന്റെ ഭാഗമായിരുന്നു പ്രതീകാത്മക ബെൻസ് യാത്രയെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ചേർത്തല അതിഥി മന്ദിരത്തിൽ നിന്നാണ് ഓട്ടോറിക്ഷയിൽ ചേർത്തല കാർത്യായനി ക്ഷേത്രത്തിനു സമീപത്തുള്ള സമ്മേളന വേദിയിലേക്ക് എം.എം.ഹസനെ എത്തിച്ചത്. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹനും ഓട്ടോറിക്ഷയിൽ എം.എം. ഹസനൊപ്പമാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com