ADVERTISEMENT

ചെങ്ങന്നൂർ ∙ പാണ്ടനാട് സിബിഎൽ വള്ളംകളിയിൽ വിജയാഹ്ലാദപ്രകടനത്തിനിടെ വീയപുരം ചുണ്ടൻ ബോട്ടിൽ ഇടിച്ചു കയറി. അപകടത്തിൽ ചുണ്ടനിലെ ഒരു തുഴക്കാരനു പരുക്കേറ്റു. ചുണ്ടനിൽ ഒറ്റത്തുഴയായി തുഴഞ്ഞിരുന്ന തൃശൂർ സ്വദേശി ആൻവിനാണു (26) കാലിനു പരുക്കേറ്റത്. ഫൈനലിൽ ഫിനിഷ് ചെയ്തു വിജയിയായ ശേഷം ചുണ്ടൻ ഫിനിഷിങ് പോയിന്റിൽ നിന്നു തിരികെ വേഗത്തിൽ പവിലിയനു സമീപത്തേക്കു തുഴഞ്ഞെത്തുകയായിരുന്നു. പവിലിയനു സമീപം കിടന്ന ഗോകുൽ എന്ന ബോട്ട് പെട്ടെന്നു നദിയുടെ മധ്യഭാഗത്തേക്കു നീങ്ങി. ഇതോടെ ബോട്ടിലേക്കു ചുണ്ടൻ ഇടിച്ചുകയറി. 

പരുക്കേറ്റ ആൻവിനെ കല്ലിശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു തുഴക്കാർ വെള്ളത്തിലേക്കു ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് എത്തി ബോട്ട് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ബോട്ടിനും വള്ളത്തിനും കേടുപാട് പറ്റി. വീയപുരം ചുണ്ടന്റെ കൂമ്പ്, ഒറ്റത്തുഴക്കാർ ചവിട്ടി ഇരിക്കുന്ന ഭാഗം എന്നിവിടങ്ങളിൽ കേടുപാടുണ്ടായി. വള്ളത്തിനു സാരമായ കേടുപാട് ഉണ്ടെങ്കിൽ 9നു കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഇതേ വള്ളത്തിൽ ക്ലബ്ബിനു തുഴയാനാകില്ല. വള്ളം മത്സരത്തിന് ഉപയോഗിക്കാനാകില്ലെന്നു സിബിഎൽ ടെക്നിക്കൽ കമ്മിറ്റി കണ്ടെത്തിയാൽ മറ്റൊരു വള്ളത്തിൽ മത്സരിക്കാനാകും. ഇന്നു ഡോക്കിൽ കയറ്റി പരിശോധിച്ചെങ്കിൽ മാത്രമേ വള്ളത്തിന് എത്രത്തോളം കേടു പറ്റിയെന്നു വ്യക്തമാകൂ എന്നു പിബിസി ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com