വാക്കയിൽ പാലം നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ; തുറന്നുകൊടുക്കാൻ നേരമായില്ല ! ചെലവായത് 16.80 കോടി രൂപ
Mail This Article
തുറവൂർ ∙ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വാക്കയിൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. 16.80 കോടി രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. ഇതിൽ 1.45 കോടി രൂപ പാലത്തിന്റെ സമീപന പാതയ്ക്കായി ഭൂമി ഏറ്റെടുക്കലിനും വേണ്ടിവന്നു. ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന് ഒരു സ്പാനോടുകൂടി 32 മീറ്റർ നീളവും 7.50 മീറ്റർ ക്യാരേജ് വേയുമാണുള്ളത്. ഇരു വശങ്ങളിലായി 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്്. ഇരുകരകളിലുമായി 70 മീറ്റർ നീളത്തിൽ 3 സമീപന പാതകളും ഉണ്ട്. കൂടാതെ 80 മീറ്റർ നീളത്തിൽ 3 സർവീസ് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ സമീപന പാതയുടെ നിർമാണത്തിനായി 82 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. പടിഞ്ഞാറെ മനക്കോടത്തെ വാക്കയിൽ കോളനിയെ മുലേക്കളം, തുറവൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പാലം, പാലം തുറന്നു കൊടുക്കുന്നമ്പോൾ ദേശീയപാതയിലേക്കും, തുറവൂർ, കുത്തിയതോട്, എറണാകുളം ഭാഗത്തേക്ക് തീരദേശവും, വാക്കയിൽ പ്രദേശവാസികൾക്ക് എളുപ്പത്തിൽ എത്താനാകും.

നിലവിലെ പ്രശ്നം
പാലം തുറന്നു കൊടുക്കാത്തതിനാൽ പടിഞ്ഞാറെ മനക്കോടം - പള്ളിത്തോട് പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങളുടെ യാത്ര ഇന്നും ദുരിതപൂർണമായി തുടരുന്നു. പാലം തുറന്നു കൊടുക്കാത്തതിനാൽ പടിഞ്ഞാറെ മനക്കോടം - പള്ളിത്തോട് പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങളുടെ യാത്ര ഇന്നും ദുരിതപൂർണമായി തുടരുന്നു.