ADVERTISEMENT

കായംകുളം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡു പുനർനിർമിക്കുന്നതിനും കായംകുളത്തിന്റെ വാണിജ്യ വിനോദ മേഖലകളിലെ സമഗ്രവികസനത്തിന് അനിവാര്യമായ കടത്തുകടവ്–മുനമ്പേൽ പാലം നിർമിക്കുന്നതിനും തീരദേശ മേഖലകളെ വേലിയേറ്റത്തിൽ നിന്നും ഉപ്പുവെള്ള ഭീഷണിയിൽനിന്നും സംരക്ഷിക്കുന്നതുൾപ്പടെയുള്ള പദ്ധതികൾക്കു ബജറ്റിൽ പണം വകയിരുത്തിക്കുന്നതിൽ അലംഭാവം കാട്ടിയ എംഎൽഎ കഴിഞ്ഞ ജനങ്ങളെ വഞ്ചിച്ചതായി കെപിസിസി സെക്രട്ടറി ഇ.സമീർ ആരോപിച്ചു. എംപി, എംഎൽഎ ഫണ്ടുകളിൽ നിന്നോ സംസ്ഥാന സർക്കാരിൽനിന്നോ ഒരു രൂപ ബസ് സ്റ്റാൻഡിന് അനുവദിക്കാത്തതിനാൽ യാത്രക്കാരുടെ ജീവന് ഭീഷണി നേരിടുകയാണെന്നും പറഞ്ഞു.  

മുക്കവല പാലം, കന്നീസാക്കടവ് പാലം, കോയിക്കപ്പടി പാലംഎന്നിവയുടെ നിർമാണം പ്രഖ്യാപനത്തിൽ മാത്രമാണെന്ന് യുഡിഎഫ് കൺവീനർ എ.എം.കബീർ പറഞ്ഞു. കടത്തുകടവ്–മുനമ്പേൽ പാലവും പ്രഖ്യാപനത്തിൽ ഒതുങ്ങി. തീരദേശവാസികൾ ഏറെ ദുരിതമനുഭവിക്കുന്ന വേലിയേറ്റ ഭീഷണിയെ നേരിടുവാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.ദേശീയപാതയുടെ നിർമാണത്തിൽ കാട്ടിയ അതേ നിസ്സംഗതയാണ് ജനപ്രതിനിധിയിൽനിന്നു ഈ കാര്യങ്ങളിലും ഉണ്ടായിട്ടുതെന്നും ആരോപിച്ചു.

കായംകുളം∙ മണ്ഡലത്തിലെ മുൻസിപ്പാലിറ്റിയെ ബജറ്റിൽ  അവഗണിച്ചെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി. തൊട്ടടുത്ത പഞ്ചായത്തുകളായ ദേവികുളങ്ങര, കൃഷ്ണപുരം, ചെട്ടികുളങ്ങര, ഭരണിക്കാവ് എന്നിവിടങ്ങളിൽ ഒട്ടേറെ വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നഗരസഭ അവഗണിക്കപ്പെട്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് പറഞ്ഞു.കായംകുളം ബോട്ട് ജെട്ടിയിൽ പാർക്കിന്റെ നവീകരണം.

അർത്തിച്ചിറ സാംസ്കാരിക ടൂറിസം എന്നിവയെല്ലാം കടലാസിലായി.തൊട്ടടുത്ത മുൻസിപ്പാലിറ്റികളായ ഹരിപ്പാടിനും, കരുനാഗപ്പള്ളിക്കും അനുവദിച്ചിട്ടുള്ള നേട്ടങ്ങളുടെ നാലിൽ ഒന്ന് പോലും കായംകുളത്തിനു ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു.കായംകുളം∙ കെഎസ്ആർടിസി സ്റ്റാൻഡ് പഴയ കെട്ടിടം പൊളിച്ചുമാറ്റി വാണിജ്യ സമുച്ചയം ഉൾപ്പെടെയുള്ള എംഎൽഎ യുടെ പ്രഖ്യാപനം വെറുംവാക്കായെന്ന് സോഷ്യൽ ഫോറം പ്രസിഡന്റ് ഒ.ഹാരീസ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com