ബുധനൂർ പഞ്ചായത്ത് ബജറ്റ്: കാർഷികം, ഭവന നിർമാണം തുടങ്ങിയവയ്ക്ക് മുൻഗണന
Mail This Article
ബുധനൂർ ∙ കാർഷിക മേഖല, ഭവന നിർമാണം, ദാരിദ്ര്യ ലഘുകരണം, ആരോഗ്യ മേഖലകൾക്കും മുൻഗണന നൽകിയുള്ള ബുധനൂർ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണൻ അവതരിപ്പിച്ചു.2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 23.41 കോടി രൂപ വരവും 23.23. കോടി രൂപ ചിലവും 17.67 ലക്ഷം രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അധ്യക്ഷത വഹിച്ചു.
പ്രധാന നിർദേശങ്ങൾ:
∙ ലൈഫ് മിഷൻ പദ്ധതിക്കായി 1.45 കോടി രൂപ. ∙ പട്ടിക ജാതി വികസന പദ്ധതികൾക്ക് 1.37 കോടി രൂപ.
∙ വിവിധ റോഡുകളുടെ നവീകരണത്തിന് 1.24 കോടി രൂപ.ഉത്പാദന മേഖലയ്ക്ക് 1.20 കോടി രൂപ. ഭവന പുനരുദ്ധാരണത്തിന് 45 ലക്ഷം.സമഗ്ര നെൽകൃഷി വികസനത്തിന് 36.16 ലക്ഷം രൂപ.
∙ മാലിന്യസംസ്ക്കരണം ‘ബ്യൂട്ടിഫുൾ ബുധനൂർ’ ക്യാംപെയ്ൻ പ്രവർത്തനങ്ങൾക്കായി 36 ലക്ഷം രൂപ.
∙ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി 32 ലക്ഷം രൂപ.
∙ ക്ഷീര വികസനത്തിന് 15.50 ലക്ഷം. ∙ കുട്ടംപേരൂർ ആറ് ടൂറിസം പദ്ധതിക്ക് 11 ലക്ഷം രൂപ.
∙ ഭിന്നശേഷി സൗഹൃദ പഞ്ചായത്തിന് 10 ലക്ഷം രൂപ.